SignIn
Kerala Kaumudi Online
Thursday, 25 April 2024 2.07 PM IST

അലിഷ മൂപ്പൻ ടി.എൽ.ഐ ഡയറക്ടർ ബോർഡംഗം

alisha

കൊച്ചി: ശാസ്ത്ര, സാങ്കേതികവിദ്യ, പൊതുജനാരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന തോട്ട് ലീഡർഷിപ്പ് ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷന്റെ (ടി.എൽ.ഐ) ഡയറക്ടർ ബോർഡ് അംഗമായി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലിഷാ മൂപ്പൻ തിരഞ്ഞെടുക്കപ്പെട്ടു.
പരിചയസമ്പന്നതയും വൈദഗ്ദ്ധ്യവുമുള്ള അലിഷ ഡയറക്ടർ ബോർഡംഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് ടി.എൽ.ഐ സ്ഥാപകനും ചെയർമാനുമായ ബിൽ ഓൾഡ്ഹാം പറഞ്ഞു. ആരോഗ്യപരിചരണത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ സംരംഭങ്ങളിലേയ്ക്ക് കടക്കുന്ന ഘട്ടത്തിൽ അലീഷയുടെ ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ടി.എൽ.ഐയുടെ പദ്ധതികളിലൂടെ കൂടുതൽപേർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിൽ പങ്കുവഹിക്കുമെന്ന് അലിഷ പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറം 2018 ൽ അലിഷയെ യംഗ് ഗ്ലോബൽ ലീഡറായി തിരഞ്ഞെടുത്തിരുന്നു. ഫോബ്‌സ് മിഡിൽ ഈസ്റ്റ് മാഗസിൻ അടുത്ത തലമുറയിലെ മികച്ച ഇന്ത്യൻ നേതാക്കളിൽ ഒരാളായും തിരഞ്ഞെടുത്തിരുന്നു. ആരോഗ്യരംഗത്തെ മികവിന് ഖലീജ് ടൈംസിന്റെ 2018ലെ എമർജിംഗ് ലീഡേഴ്‌സ് അവാർഡിനും അർഹയായിട്ടുണ്ട്. സ്‌കോട്ട്‌ലൻഡിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടന്റായ അലീഷ മിഷിഗൺ സർവകലാശാലയിൽ നിന്നും ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗിൽ ബിരുദവും നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ALISH MOOPEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.