SignIn
Kerala Kaumudi Online
Friday, 29 March 2024 1.45 PM IST

യാത്രക്കാർ കൂടി; ഓടും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ

kkkkk

മലപ്പുറം: ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ജില്ലയിൽ ആരംഭിച്ച എട്ട് സർവീസുകളിലും യാത്രക്കാരുടെ വർദ്ധന. തിങ്കളാഴ്ച മുതൽ വിവിധ ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ തുടങ്ങും. ഏതെല്ലാം ഡിപ്പോകളിൽ നിന്നാവും സർവീസെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പാലക്കാട് - കോഴിക്കോട് റൂട്ടിൽ ഇന്നലെ മുതൽ നാല് സർവീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഈ റൂട്ടിൽ മലപ്പുറത്ത് നിന്ന് സർവീസുകൾ തുടങ്ങാനുള്ള തീരുമാനത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. കൊവിഡ് മാനദണ്ഡപ്രകാരം യാത്രക്കാരെ നിറുത്തി യാത്ര ചെയ്യിക്കാൻ പാടില്ല. കോഴിക്കോട് - പാലക്കാട് സർവീസുകളിൽ സീറ്റുകൾ നിറഞ്ഞായിരുന്നു യാത്ര. ഇതാണ് കൂടുതൽ സർവീസുകൾ തുടങ്ങാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച എറണാകുളം സൂപ്പർ ഫാസ്റ്റ് സർവീസിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. എറണാകുളത്തേക്ക് യാത്രക്കാർ കുറവായിരുന്നെങ്കിലും മലപ്പുറത്തേക്കുള്ള മടക്കയാത്രയിൽ താരതമ്യേനെ യാത്രക്കാരുണ്ടായിരുന്നു. 3,000 രൂപ മാത്രമായിരുന്നു കളക്‌ഷൻ. രണ്ടാംദിനമായ ഇന്നലെ കളക്‌ഷൻ 10,000 രൂപയായി ഉയർന്നു. വരുംദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിലമ്പൂരിൽ നിന്നാരംഭിച്ച കോട്ടയം സൂപ്പർ ഫാസ്റ്റ് സർവീസിലും ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

സർവീസുകൾ ഇങ്ങനെ
മലപ്പുറത്ത് നിന്ന് രാവിലെ 7.30ന് കോട്ടയ്ക്കൽ - തൃശൂർ വഴി എറണാകുളത്തേക്കും നിലമ്പൂരിൽ നിന്ന് രാവിലെ 7.45ന് പെരിന്തൽമണ്ണ - തൃശൂർ വഴി കോട്ടയത്തേക്കും സർവീസ് തുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് ഒരുമണിക്കും കോട്ടയത്ത് നിന്ന് വൈകിട്ട് നാലിനും മടങ്ങും. രാവിലെ എട്ടിന് പാലക്കാട്ട് നിന്ന് പുറപ്പെടുന്ന ആദ്യ ബസ് 10.35ന് മലപ്പുറത്തെത്തും. 12.10ന് കോഴിക്കോടും. വൈകിട്ട് മൂന്നിന് പാലക്കാട്ട് നിന്നുള്ള ബസ് വൈകിട്ട് 5.35ന് മലപ്പുറത്തെത്തും. രാത്രി 7.10ന് കോഴിക്കോട്ടെത്തും. കോഴിക്കോട് നിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന ബസ് 9.35ന് മലപ്പുറത്തും 12.10ന് പാലക്കാട്ടുമെത്തും. മലപ്പുറത്ത് നിന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട്ടേക്കും സർവീസുണ്ട്.

ജില്ലയ്ക്കുള്ളിലെ സർവീസുകളിങ്ങനെ
മലപ്പുറത്ത് നിന്ന് രാവിലെ ഏഴരയ്ക്കും ഉച്ചയ്ക്ക് ഒരുമണിക്കും മഞ്ചേരിയിലേക്ക് സർവീസുകളുണ്ട്. 5.05ന് തിരൂർ വഴി പൊന്നാനിയിലേക്കും 5.10ന് നിലമ്പൂരിലേക്കും പെരിന്തൽമണ്ണയിലേക്കും ബസുകളുണ്ട്. രാവിലെ എട്ടിന് പൊന്നാനിയിൽ നിന്ന് തിരൂർ,​ കോട്ടയ്ക്കൽ മലപ്പുറം വഴി മഞ്ചേരിയിലേക്കും സർവീസുണ്ട്. ഇതേ ബസ് വൈകിട്ട് 4.30ന് മഞ്ചേരിയിൽ നിന്ന് പുറപ്പെട്ട് 6.50ന് പൊന്നാനിയിലെത്തും. 

യാത്രക്കാർ കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ തുടങ്ങും. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.

ജോഷി ജോൺ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.