ആലപ്പുഴ: പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ പെട്രോൾ പമ്പുകൾക്ക് മുന്നിലും ടാക്സ് പേ ബാക്ക് സമരം നടത്തി. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. റഹീം വെറ്റക്കാരൻ, ശ്യാംലാൽ,നിസാർ വെള്ളാപ്പള്ളി, ബെൻസി മോൻ,റിനു ഭൂട്ടോ, മുനീർ റഷീദ്,നജീഫ്, നവാസ്, മാഹീൻ മുപ്പതിൽ ചിറ, ഇജാസ് ,രാജേഷ് കുഞ്ഞുമോൻ,മനു മഹീന്ദ്രൻ,ദിവ്യ,നൈസാം നജീം,
എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |