SignIn
Kerala Kaumudi Online
Thursday, 25 April 2024 4.53 AM IST

എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യമാക്കാൻ പദ്ധതി: മുഖ്യമന്ത്രി

pinarayi

ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി കമ്മിറ്റി

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവൻ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സമയബന്ധിത പദ്ധതി തയ്യാറാക്കാൻ ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മിറ്റി നാല് ദിവസത്തിനുള്ളിൽ പ്രവർത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്റർനെറ്റ് സർവീസ് ദാതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്‌ടോപ്പും ടാബും ഉൾപ്പെടെയുള്ളവ ഓരോ വിദ്യാർത്ഥിക്കും ഉറപ്പ് വരുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് 86,423 പട്ടികവർഗ കുട്ടികളിൽ 20,493 പേർക്ക് കണക്ടിവിറ്റിയില്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകുന്നില്ല. കണക്ടിവിറ്റിയില്ലാത്ത പട്ടികവർഗ കോളനികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കണം. വൈഫൈ നൽകുന്നതിനുള്ള മൊബൈൽ ടവറുകളും മറ്റ് സംവിധാനങ്ങളും പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.