പെരുമ്പാവൂർ: കെ.പി.സി.സി നിർവാഹക സമിതി അംഗവും കുന്നത്തുനാട് താലൂക്ക് സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റും എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ വെങ്ങോല മുണ്ടേത്ത് തെക്കേവീട്ടിൽ എം.എം. അവറാൻ (73) നിര്യാതനായി. വെങ്ങോല ഹൈദ്രോസ് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ അവറാൻ 12 വർഷത്തോളം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
ഡി.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്, വെങ്ങോല മണ്ഡലം പ്രസിഡന്റ്, വാഴക്കുളം ബ്ളോക്ക് റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തൊടുപുഴ കാളകുത്താൻ കുടുംബാംഗം സുസൈബ. മക്കൾ: ഷാമോസ് (ബിസിനസ്), ഷാഫില, ഷാമില, മരുമക്കൾ: സൈഫൽ, ഹാരിസ്, ഷഹീദ. കബറടക്കം ഇന്ന് രാവിലെ 10-ന് വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |