കൽപ്പറ്റ: നിങ്ങൾ എന്ത് വിവരമില്ലാത്ത മനുഷ്യനാണ്... ? എന്തിനാണ് അവിടെ ഇരിക്കുന്നത്... രാജിവച്ച് വീട്ടിൽ പോ...
മുട്ടിൽ മരം മുറി കേസിലെ പ്രതി മ സൗത്ത് വയനാട് ഡി.എഫ്.ഒയോട് ഫോണിൽ പൊട്ടിത്തെറിക്കുകയാണ്. ദീർഘനേരം സംസാരിച്ചതിന്റെ ഒാഡിയോ ക്ളിപ്പ് ഇന്നലെ റോജി തന്നെ പുറത്ത് വിടുകയായിരുന്നു. അടങ്ങാതെ രോഷം കൊള്ളുന്ന റോജിയോട് ഡി.എഫ് ഒ ശാന്തനായാണ് പ്രതികരിക്കുന്നത്.
സംസാരം തുടരുന്നത് ഇങ്ങനെ: നിങ്ങൾ കാണിക്കുന്ന തെമ്മാടിത്തരത്തിന് ഞങ്ങൾ ഉത്തരവാദിയാണോ? നിങ്ങൾ ഒരു ഡി.എഫ്.ഒയാണ്. ഒാഫീസിൽ വിളിച്ച് വരുത്തേണ്ടതിന് പകരം കണ്ട ഹോട്ടലുകളിലേക്ക് എന്തിന് വിളിച്ച് വരുത്തണം.
കടലാസ് വില്ലേജിൽ നിന്ന് എഴുതിത്തരില്ലെന്ന് പറഞ്ഞു. ഞാൻ രാവിലെ ഏഴര മുതൽ നിങ്ങളെ കാത്ത് നിൽക്കുന്നു. നിങ്ങൾ എസ്.എസിനോട് വിളിച്ച് പറ. എനിക്ക് പേപ്പർ വേണം. ഇരുപത്തിയഞ്ച് തവണയെങ്കിലും ഞാൻ നിങ്ങളെ വിളിച്ചിട്ടുണ്ട്. നിങ്ങൾ കോഴിക്കോട്ട് പോകണ്ട. തിരിച്ച് വാ വേഗം.
നിങ്ങൾ എന്നെ രണ്ട് മണിവരെ റോഡിൽ നിറുത്തി. പാസ് എഴുതിത്തരാമെന്ന് പറഞ്ഞ് നിങ്ങൾ പൈസ വാങ്ങിച്ചതാണ്. എനിക്ക് പേപ്പർ വേണം. മരം വിറ്റാൽ നിങ്ങൾക്ക് തന്ന കൈക്കൂലി തികയില്ല. ബാബുരാജനോട് പേപ്പർ ശരിയാക്കി തരാൻ പറയണം. നിങ്ങൾ അവിടെയും ഇവിടെയും ഒളിച്ച് നടക്കുന്നതെന്തിനാ?. നിങ്ങൾ ഉൾപ്പടെ എന്നോട് ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയവരൊക്കെ എവിടെ ?. എവിടെ എന്റെ പേപ്പർ. എനിക്ക് പേപ്പർ വേണം മനുഷ്യാ... അന്യായമൊന്നും എനിക്ക് ചെയ്ത് തരണ്ട. നീതിക്ക് നിരക്കുന്നത് ചെയ്ത് തന്നാൽ മതി. ഫോറസ്റ്റിലെ മരത്തിന്റെ പാസാണ് നിങ്ങൾ കൊടുത്തു വിട്ടത്...റേഞ്ചറോട് പേപ്പർ തരാൻ പറ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |