തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ വിവിധ ജില്ലകളിലായി നടന്ന മരം മുറിച്ച് കടത്തിയത് അന്വേഷിക്കാൻ വിജിലൻസ് പി.സി.സി.എഫിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. അഞ്ച് സ്ക്വാഡുകളായാണ് അന്വേഷണം നടത്തുക. ഒരു സംഘത്തിൽ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ രണ്ടു റേഞ്ച് ഓഫീസർമാർ അടക്കം ഉണ്ടാകും. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ അന്വേഷണ ചുമതല തിരുവനന്തപുരം ഡി.എഫ്.ഒയ്ക്കാണ്. കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളുടെ ചുമതല എറണാകുളം ഡി.എഫ്.ഒയ്ക്കും തൃശൂർ, എറണാകുളം ജില്ലകളുടെ ചുമതല കോഴിക്കോട് ഡി.എഫ്.ഒയ്ക്കുമാണ്. ഇടുക്കി, കോട്ടയം ജില്ലകളിലെ കേസുകൾ കണ്ണൂർ ഡി.എഫ്.ഒ അന്വേഷിക്കും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അന്വേഷണ ചുമതല പാലക്കാട് ഡി.എഫ്.ഒയ്ക്കുമാണ്. 22 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |