തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിദ്ധ്വനി" രംഗത്ത്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപകരണങ്ങളെത്തിക്കാൻ 'ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച്' ആരംഭിച്ചു. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരുടെ സാമ്പത്തിക സഹായത്തോടെ കുട്ടികൾക്ക് ടാബ്ലറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.
വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് ഉയർന്ന ക്ലാസുകളിലെ പഠിതാക്കളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ പിന്തുണ തേടി വിവിധ സർക്കാർ സ്കൂളുകൾ സമീപിച്ചിരുന്നു. ഇവരെ സഹായിക്കാനാണ് ചലഞ്ചിന് തുടക്കമിട്ടതെന്ന് പ്രതിദ്ധ്വനി പ്രസിഡന്റ് എ. ആർ. റെനീഷ് പറഞ്ഞു. കഴിഞ്ഞ വർഷം 57 കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമെത്തിച്ചിരുന്നു. ജീവനക്കാരിൽ നിന്ന് 7,500 രൂപ വീതം സമാഹരിച്ചാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |