SignIn
Kerala Kaumudi Online
Friday, 30 July 2021 9.32 PM IST

വനം കൊള്ളക്കാർക്ക് ഒത്താശ ചെയ്തു കൊടുത്തത് ഈ സർക്കാർ : സുരേന്ദ്രൻ

k-surendran

തൃശൂർ : വനം കൊള്ളക്കാർക്ക് മരം വെട്ടാൻ ഒത്താശ ചെയ്തു കൊടുത്തത് ഈ സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ബി.ജെ.പിയെ അവഹേളിക്കുകയും നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ച് തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വനം മന്ത്രി അറിയാതെ ഈ കൊള്ള നടക്കില്ല. പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസീത ആരോപണം ഉന്നയിച്ചതെന്ന വിവരം നിഷേധിക്കാൻ ജയരാജൻ തയ്യാറായിട്ടില്ല. എല്ലാം തിരക്കഥയാണ്. കള്ളപ്പണമൊഴുക്കിയത് സി.പി.എമ്മും കോൺഗ്രസും ലീഗുമാണ്.
കോൺഗ്രസിനെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പിണറായിക്കറിയാം. അഴിമതിക്കെതിരെ പോരാടാൻ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂയെന്നതിനാലാണ് രണ്ടാം പിണറായി സർക്കാരിന്റെ ആരംഭത്തിൽ തന്നെ ആക്രമണം നടത്തുന്നത്.കൊടകര കവർച്ചാക്കേസിൽ പൊലീസുകാർക്കും ബന്ധമുണ്ടെന്ന വിവരം പുറത്ത് വരുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.