Kerala Kaumudi Online
Saturday, 25 May 2019 10.49 PM IST

തലമുറകൾക്ക് ഗൃഹപാഠമാകേണ്ട പരമ്പര

kanayi-

മ​ഹാ​നാ​യ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ​ക്കു​റി​ച്ച് ​നാം​ ​കു​റേ ​വാ​യി​ച്ച​റി​ഞ്ഞു,​ ​പ​ഠി​ച്ച​റി​ഞ്ഞു,​ ​കേ​ട്ട​റി​ഞ്ഞു.​ ​പ​ക്ഷേ​ ​അ​തി​ന​പ്പു​റം​ ​വ​ള​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ ​ജ്ഞാ​ന​ദീ​പ​സ്തം​ഭ​മാ​ണ് ​ഗു​രു​ദേ​വ​ൻ.​ ​ആ​ത്മീ​യാ​ചാ​ര്യ​നാ​യും​ ​ദി​വ്യ​നാ​യും​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​നാ​യും​ ​പ​ല​പ്പോ​ഴും​ ​ചെ​റി​യ​ ​ഫ്രെ​യി​മു​ക​ളി​ലൂ​ടെ​യാ​ണ് ​നാം​ ​ആ​ ​മ​ഹാ​ത്മാ​വി​നെ​ ​കാ​ണു​ന്ന​ത്.​ ​പൂ​ർ​ണ​മാ​യ​ ​വ്യാ​സ​ത്തി​ലോ​ ​വ്യാ​പ്തി​യി​ലോ​ ​ഗു​രു​വി​നെ​ ​ദ​ർ​ശി​ക്കാ​ൻ​ ​ന​മു​ക്കാ​കു​ന്നി​ല്ല.​ ​മ​ല​യാ​ളി​യു​ടെ​ ​ദ​ർ​ശ​ന​വ്യാ​സ​ത്തെ​യും​ ​കാ​ഴ്ച​പ്പാ​ടി​നെ​യും​ ​ന​വീ​ക​രി​ക്കാ​ൻ​ ​കൗ​മു​ദി​ ​ടി​വി​ ​നി​ർ​മ്മി​ച്ച​ ​'​മ​ഹാ​ഗു​രു​"​ ​മെ​ഗാ​പ​ര​മ്പ​ര​ ​സ​ഹാ​യി​ക്കും.


എ​ത്ര​ ​ല​ളി​ത​മാ​യ​ ​ഭാ​വ​ത്തി​ൽ,​ ​വേ​ഷ​ത്തി​ൽ,​ ​മൊ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ​ഗു​രു​ ​ന​മ്മു​ടെ​ ​ഹൃ​ദ​യ​ങ്ങ​ളി​ലി​രി​ക്കു​ന്ന​ത്.​ ​നി​ഷ്‌​ക്ക​ള​ങ്ക​മാ​യ​ ​ഒ​രു​ ​കൊ​ച്ചു​കു​ട്ടി​യെ​പ്പോ​ലെ.​ ​ഇ​ത്ര​യേ​റെ​ ​വി​ന​യ​വും​ ​ന​ർ​മ്മ​ബോ​ധ​വും​ ​സൗ​മ്യ​മാ​യ​ ​വി​മ​ർ​ശ​ന​വും​ ​ഒ​ത്തി​ണ​ങ്ങി​യ​ ​ഒ​രു​ ​ആ​ചാ​ര്യ​നെ​ ​വേ​റെ​ ​കാ​ണാ​നാ​കി​ല്ല.​ ​ശ​ങ്ക​രാ​ചാ​ര്യ​ർ​ക്കു​ ​ശേ​ഷം​ ​കേ​ര​ളം​ ​ലോ​ക​ത്തി​നു​ ​പ​ക​ർ​ന്നു​ ​ന​ൽ​കി​യ​ ​പു​ണ്യ​തീ​ർ​ത്ഥ​മാ​ണ് ​ഗു​രു​ദേ​വ​ൻ.​ ​ഉ​പ​നി​ഷ​ത്തു​ക​ളെ​ ​ഇ​ത്ര​ ​ല​ളി​ത​മാ​യി​ ​ആ​വി​ഷ്ക​രി​ച്ച​ ​ഋ​ഷി​ക​വി​ ​വേ​റെ​യാ​രു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​വി​ത്വ​ത്തെ​യും​ ​ശി​ല്പ​സൗ​കു​മാ​ര്യ​ത്തെ​യും​ ​വി​ല​യി​രു​ത്താ​ൻ​ ​ന​മു​ക്കി​തു​വ​രെ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​അ​തി​ലെ​നി​ക്കു​ ​ദുഃ​ഖ​മു​ണ്ട്.​ ​മ​ഹാ​ശി​ല്പി​യാ​യ​ ​മ​ഹാ​ഗു​രു​ ​ശി​ല​യി​ൽ​ ​കു​റി​ച്ചി​ട്ട​ ​മ​ഹാ​കാ​വ്യ​മ​ല്ലേ​ ​അ​രു​വി​പ്പു​റം​ ​പ്ര​തി​ഷ്ഠ.​ ​ക​ള​വ​ങ്കോ​ട്ട് ​ക​ണ്ണാ​ടി​യി​ൽ​ ​കു​റി​ച്ച​ ​കാ​വ്യ​ശി​ല്പ​വും​ ​അ​ന​ശ്വ​ര​മ​ല്ലേ.​ ​ക​വി​ത​യി​ലും​ ​ശി​ല്പ​ക​ല​യി​ലും​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വാ​ധീ​ന​വും​ ​പ്ര​ചോ​ദ​ന​വും​ ​ഗു​രു​ദേ​വ​ ​ദ​ർ​ശ​ന​ങ്ങ​ളാ​ണ്.


ഗു​രു​ദ​ർ​ശ​ന​വും​ ​ക​വി​ത​ക​ളും​ ​ഭാ​ര​ത​ത്തി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങി​ ​നി​ൽ​ക്കേ​ണ്ട​ത​ല്ല.​ ​അ​തു​ ​ലോ​ക​ത്തി​ന് ​മു​ഴു​വ​ൻ​ ​അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.​ ​ഗു​രു​ ​ലോ​ക​ ​ജ​ന​ത​യ്ക്ക് ​സ്വ​ന്തം.​ ​ഭാ​വി​ ​ച​രി​ത്രം​ ​അ​ങ്ങ​നെ​ ​ഗു​രു​വി​നെ​ ​വി​ല​യി​രു​ത്തും.​ ​ഗു​രു​വി​ന്റെ​ ​ബ​ഹു​മു​ഖ​ ​മാ​ഹാ​ത്മ്യം​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് ​മ​ഹാ​ഗു​രു​ ​എ​ന്ന​ ​മെ​ഗാ​പ​ര​മ്പ​ര.​ ​


ഗു​രു​ ​മൊ​ഴി​ക​ളോ​ട​ടു​ത്തു​ ​നി​ല്ക്കു​ന്ന​ ​ഇ​തി​ന്റെ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​അ​ഭി​ന​ന്ദ​നീ​യം.​ ​ശി​ല്പ​ഭ​ദ്ര​മാ​യ​ ​ഈ​ ​ദൃ​ശ്യ​ക​ലാ​സൃ​ഷ്ടി​ ​ കേരളകൗ​മു​ദി​യു​ടെ​ ​മ​ഹ​ത്താ​യൊ​രു​ ​സം​ഭാ​വ​ന​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAHAGURU, KANAYI KUNHIRAMAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY