SignIn
Kerala Kaumudi Online
Friday, 25 June 2021 7.03 PM IST

കൊവാക്‌സിന് അമേരിക്കയിൽ ഉടൻ അനുമതിയില്ല, അധിക വിവരങ്ങൾ നൽകാൻ നിർദേശം

covaxin

ന്യൂയോർക്ക്: കൊവി‌ഡിനെതിരായ ഇന്ത്യൻ വാക്‌സിൻ കൊവാക്‌സിന് അമേരിക്കയിൽ ഉടൻ അനുമതിയില്ല. കൊവാക്‌സിന്റെ യുഎസിലെ വിതരണപങ്കാളിയായ ഓക്യുജെന്നിനോട് വാക്‌സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങൾ കാട്ടി ബയോളജിക്‌സ് ലൈസൻസ് ആപ്ലിക്കേഷൻ (ബിഎൽഎ) നേടാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിർദേശം നൽകി.

ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിർമ്മാതാക്കൾ. കൊവാക്‌സിൻ വിതരണത്തിനായി ബിഎൽഎ നേടാനുള്ള നടപടി വൈകാതെ ആരംഭിക്കുമെന്ന് ഓക്യുജെൻ വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരു ഉത്പന്നത്തിന് പൂർണ ഉപയോഗാനുമതി നൽകുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സംവിധാനമാണ് ബിഎൽഎ. അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷയാണ് കമ്പനി സമർപ്പിച്ചതെന്നും എന്നാൽ പൂർണ ഉപയോഗാനുമതിക്കുള്ള അപേക്ഷ നൽകാൻ എഫ്‌ഡിഎ നിർദേശിച്ചതായും ഓക്യുജെൻ അറിയിച്ചു.

അധികവിവരം ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകുമെന്നും നടപടിയ്ക്ക് കാലതാമസം നേരിടാമെന്നതിനാൽ കോവാക്‌സിന്റെ യുഎസിലെ വിതരണം വൈകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഡെൽറ്റ വകഭേദമുൾപ്പെടെ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളെ ദീർഘകാലയളവിലേക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് കൊവാക്‌സിനെന്നും ഓക്യുജെൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVAXIN, UK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.