SignIn
Kerala Kaumudi Online
Wednesday, 28 July 2021 11.36 PM IST

'ഐ​ ​ആം​ ​ആ​ൾ​ ​റൈ​റ്റ്.​..എ​നി​ക്കൊ​രു​ ​കു​ഴ​പ്പ​വു​മി​ല്ല...​'; പപ്പ പറഞ്ഞു, പിന്നെ സംസാരിച്ചിട്ടില്ല നടൻ സത്യന്റെ വിയോഗത്തിന്റെ അരനൂറ്റാണ്ടിൽ മക്കൾ പറയുന്നു

ee

വള​രെ​ ​ സ്‌​നേ​ഹ​സ​മ്പ​ന്ന​നാ​യി​രു​ന്നു.​ ​ഒ​രി​ക്ക​ലും​ ​അ​ടി​ച്ചി​ട്ടി​ല്ല.​ ​തു​റ​ന്നു​ ​സം​സാ​രി​ക്കും.​ ​സ​മ​യം​ ​കൃ​ത്യ​നി​ഷ്‌ഠ​ ​എ​ന്നി​വ​യി​ൽ​ ​വി​ട്ടു​വീ​ഴ്‌​ച​ ​ചെ​യ്യ​രു​തെ​ന്ന് ​ഉ​പ​ദേ​ശി​ക്കും.​ ​ഒ​രി​ക്ക​ൽ​ ​വീ​ട്ടി​ൽ​ പ​റ​യാ​തെ​ ​സൈ​ക്കി​ൾ​ ​എ​ടു​ത്തു​ ​ക​റ​ങ്ങി​യ​തി​ന് ​എ​ന്നെ​ ​ശാ​സി​ച്ചി​ട്ടു​ണ്ട്.​ ​അ​ല്ലാ​തെ​ ​വ​ഴ​ക്കു​ ​പ​റ​ഞ്ഞ​താ​യി​ ​ഓ​ർ​മ്മ​യി​ലി​ല്ല.​ ​ഷൂ​ട്ടി​ല്ലെ​ങ്കി​ൽ​ ​മി​ക്ക​പ്പോ​ഴും​ ​വീ​ട്ടി​ൽ​ ​വ​രും.​"​"​ ​ജീ​വ​ൻ​ ​സ​ത്യ​ൻ​ ​ഓ​ർ​മ്മ​ക​ളി​ലേ​ക്ക് ​ന​ട​ന്നു.മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​അ​ന​ശ്വ​ര​ ​ന​ട​ൻ​ ​സ​ത്യ​ൻ​ ​വി​ട​പ​റ​ഞ്ഞി​ട്ട് ​ജൂ​ൺ​ 15​ ​ന് ​അ​മ്പ​ത് ​വ​ർ​ഷ​മാ​കും.​ ​അ​ര​നൂ​റ്റാ​ണ്ട് ​പി​ന്നി​ടു​മ്പോ​ഴും​ ​അ​തു​ല്യ​നാ​യ​ ​ഈ​ ​ന​ട​ന്റെ​ ​സ്ഥാ​നം​ ​ അതേപോലെ ഒ​ഴി​ഞ്ഞു​ ​​ ​കി​ട​ക്കു​ന്നു.​ ​ ​പപ്പയെക്കുറിച്ച് ഏറെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജീവനും സതീഷും. നീ​ണ്ട​വ​ർ​ഷ​ങ്ങ​ൾ​ ​ക​ട​ന്നു​ ​പോ​യെ​ങ്കി​ലും​ ​അ​വ​രു​ടെ​ ​ഓ​ർ​മ്മ​ക​ൾ​ ​ഒ​ളി​മ​ങ്ങാ​തെ​യു​ണ്ട്.​ ​സ​ത്യ​ന്റെ​ ​ഭാ​ര്യ​ ​ജെ​സ്സി​ ​സ​ത്യ​ൻ​ 1987​ ​ൽ​ ​മ​ര​ണ​മ​ട​ഞ്ഞു.​ ​ഈ ​ദ​മ്പ​തി​ക​ൾ​ക്ക് ​മൂ​ന്ന് ​മ​ക്ക​ളാ​ണ്.​ ​മൂ​ത്ത​ ​മ​ക​ൻ​ ​പ്ര​കാ​ശ് ​സ​ത്യ​ൻ​ 2014​ ​ൽ​ ​മ​ര​ണ​മ​ട​ഞ്ഞു.​ ​ബാ​ല​സാ​ഹി​ത്യ​കാ​ര​നും​ ​ഗാ​യ​ക​നു​മാ​യി​രു​ന്നു.​ ​'​വി​ട​രാ​ൻ​ ​വൈ​കി​യ​ ​പ്ര​ഭാ​ത​"​മ​ട​ക്കം​ ​പ​ത്തോ​ളം​ ​പു​സ്‌​ത​ക​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​ആ​കാ​ശ​വാ​ണി​യി​ൽ​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​വി​വാ​ഹി​ത​നാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ​ ​മ​ക​നാ​ണ് ​സ​തീ​ഷ് ​സ​ത്യ​ൻ.​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ ​സ​തീ​ഷ് ​പ​പ്പ​യു​ടെ​ ​മ​ര​ണ​ശേ​ഷം​ജോ​ലി​ ​രാ​ജി​വ​ച്ച് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​കാ​ഴ്‌​ച​യു​ടെ​ ​പ്ര​ശ്‌​നം​ ​കാ​ര​ണം​ ​നാ​ലു​ ​സി​നി​മ​ക​ൾ​ക്കു​ശേ​ഷം​ ​പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഗാ​യ​ക​ൻ​ ​യേ​ശു​ദാ​സി​ന്റെ​ ​ത​രം​ഗി​ണി​ ​സ്റ്റു​ഡി​യോ​യു​ടെ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​രാ​യി​ ​വി​ര​മി​ച്ചു.​ ​ഏ​റ്റ​വും​ ​ഇ​ള​യ​ ​മ​ക​ൻ​ ​ജീ​വ​ൻ​ ​സ​ത്യ​ൻ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്‌​പെ​ക്‌​ട​റേ​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നീ​യ​റിം​ഗി​ൽ​ ​നി​ന്നും​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പാ​സാ​യ​ ​ജീ​വ​ൻ​ ​അ​മ​ച്വ​ർ​ ​നാ​ട​ക​ങ്ങ​ളി​ലൊ​ക്കെ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഭാ​ര്യ​ ​ല​താ​ ​ജീ​വ​ൻ.​ ​മ​ക​ൾ​ ​ഡോ.​ആ​ശാ​ ​ജീ​വ​ൻ​ ​സ​ത്യ​ൻ​ ​ന​ന്നാ​യി​ ​പാ​ടും.​ ​സ​ത്യ​ന്റെ​ ​പി​ൻ​ത​ല​മു​റ​യി​ൽ​ ​ക​ലാ​ദീ​പം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത് ​ആ​ശ​യാ​ണ്.

ee

ഓ​ർ​ക്കാ​പ്പു​റ​ത്തെ​ അതിഥി

'​'​പ​പ്പ​ ​ഞ​ങ്ങ​ളു​ടെ​ ​കാ​ര്യ​മൊ​ക്കെ​ ​സു​ര​ക്ഷി​ത​മാ​ക്കി​യി​രു​ന്നു.​ ​വീ​ടും​ ​സ്ഥ​ല​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു.​ ​ഗോ​ൾ​ഡ് ​സ്‌​പോ​ട്ട് ​എ​ന്ന​ ​പാ​നീ​യ​ത്തി​ന്റെ​ ​ബോ​ട്ട‌്ലിം​ഗ് ​പ്ലാ​ന്റ് ​തു​ട​ങ്ങാ​ൻ​ ​ആ​ലു​വ​യി​ൽ​ ​സ്ഥ​ലം​ ​വാ​ങ്ങി​യി​രു​ന്നു.​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​ മെ​ഷി​ണ​റി​ ​ഓ​ർ​ഡ​ർ​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങു​മ്പോ​ഴാ​ണ് ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​അ​ത് ​വേ​ണ്ടെ​ന്ന് ​വ​യ്‌​ക്കാ​ൻ​ ​പ​പ്പ​യോ​ട് ​ഡോ​ക്‌​ട​ർ​മാ​ർ​ ​ഉ​പ​ദേ​ശി​ച്ച​ത്.​" ​സ​തീ​ഷ് ​പ​റ​ഞ്ഞു.​ ​അ​മ്പ​ത്തി​യൊ​മ്പ​താ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​സ​ത്യ​ന്റെ​ ​അ​ന്ത്യം.​ ​ര​ക്താ​ർ​ബു​ദ​മാ​യി​രു​ന്നു.​അ​സു​ഖം​ ​വ​ന്ന് ​ഒ​രു​ ​വ​ർ​ഷ​വും​ ​നാ​ലു​മാ​സ​വും​ ​സ​ത്യ​ൻ​ ​ജീ​വി​ച്ചി​രു​ന്നു.​ ​സാ​ധാ​ര​ണ​ ​ഇ​ത്ത​രം​ ​രോ​ഗം​ ​വ​ന്നാ​ൽ​ ​ആ​റു​ ​മാ​സ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​രോ​ഗി​ക​ൾ​ ​ജീ​വി​ച്ചി​രി​ക്കാ​റി​ല്ലെ​ന്നാ​ണ് ​അ​ന്ന് ​ഡോ​ക്‌​ട​ർ​മാ​ർ​ ​ ഉപദേശി​ച്ചി​രു​ന്ന​ത്.​ ​പ്ര​ശ​സ്‌​ത​ ​ഡോ​ക്‌​ട​ർ​മാ​രാ​യ​ ​കെ.​എ​ൻ.​പൈ,​ ​ജ​ഗ​ദീ​ശ്,​ ​വെ​ല്ലൂ​ർ​ ​ക്രി​സ്‌​ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഓ​ങ്കോ​ള​ജി​ ​വി​ദ​ഗ്ധ​ൻ​ ​ഡോ.​ ​പ​ഥം​സിം​ഗ് ​എ​ന്നി​വ​രാ​ണ് ​സ​ത്യ​നെ​ ​ചി​കി​ത്സി​ച്ച​ത്.​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ് ​വ​ന്നാ​ൽ​ ​സ​ത്യ​ൻ​ ​കു​ളി​യൊ​ക്കെ​ക്ക​ഴി​ഞ്ഞ് ​ചെ​ന്നൈ​യി​ലെ​ ​ഫ്ളാ​റ്റി​ൽ​ ​മെ​ഴു​കു​തി​രി​യൊ​ക്കെ​ ​ക​ത്തി​ച്ച് ​പ്രാ​ർ​ത്ഥി​ക്കും.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​നോ​ക്കാ​ൻ​ ​ക​പി​ല​ൻ​ ​എ​ന്നൊ​രു​ ​സ​ഹാ​യി​യു​ണ്ട്.​ ​പാ​ല​ക്കാ​ട്ടു​കാ​ര​നാ​ണ്.​ ​രാ​ത്രി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ഞ്ഞാ​ൽ​ ​മു​റി​യി​ൽ​ ​ക​യ​റും.​ ​അ​ന്ന് ​ക​ത്തു​ക​ളു​ടെ​ ​കാ​ല​മാ​യി​രു​ന്നു.​ ​ഒ​രു​പാ​ട് ​ക​ത്തു​ക​ൾ​ ​വ​രും.​ ​ക​ട്ടി​ലി​ൽ​ ​ചാ​രി​യി​രു​ന്ന് ​അ​വ​ ഓ​രോ​ന്നാ​യി​ ​നോ​ക്കും.​ ​മ​റു​പ​ടി​ ​എ​ഴു​തേ​ണ്ട​ത് ​മാ​റ്റി​വ​യ്‌​ക്കും.​ ​അ​ല്ലാ​ത്ത​വ​ കളയും.​ ​ഒ​രാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ​ ​സ്വ​ന്തം​ ​കൈ​പ്പ​ട​യി​ൽ​ത്ത​ന്നെ​ ​ആ​രാ​ധ​ക​ർ​ക്ക് ​മ​റു​പ​ടി​ ​ല​ഭി​ച്ചി​രി​ക്കും.​ ​രാ​ത്രി​യാ​യ​പ്പോ​ൾ​ ​വ​യ​റു​ ​വേ​ദ​ന​ ​വ​ന്നു.​ബാ​ത്ത് ​റൂ​മി​ൽ​ ​പ​ല​ത​വ​ണ​ ​പോ​യി.​ ​മോ​ഷ​നി​ൽ​ ​ര​ക്ത​ത്തി​ന്റെ​ ​അം​ശം​ ​ഉ​ണ്ടാ​യി​രു​ന്നു.​ഒ​ടു​വി​ൽ​ ​സ​ത്യ​ൻ​ ​ക​ട്ടി​ലി​ലേ​ക്ക് ​ബോ​ധം​കെ​ട്ട് ​വീ​ണു.​ ​രാ​വി​ലെ​ ​ആ​റു​മ​ണി​ക്കു​ത​ന്നെ​യെ​ഴു​ന്നേ​റ്റ് ​ചാ​യ​ കു​ടി​ക്കു​ന്ന​ ​പ​തി​വ് ​സ​ത്യ​നു​ണ്ട്.​ ​ക​പി​ല​ൻ​ ​അ​ത​നു​സ​രി​ച്ച് ​ചാ​യ​യൊ​ക്കെ​ ​ത​യ്യാ​റാ​ക്കി​ ​കാ​ത്തി​രു​ന്നി​ട്ടും​ ​സ​ത്യ​ൻ​ ​എ​ണീ​റ്റു​വ​ന്നി​ല്ല.​ ​മു​റി​യി​ൽ​ ​ക​ട്ടി​ലി​ന്റെ​യ​രി​കി​ൽ​ ​ഒ​രു​ ​ബെ​ൽ​ ​വ​ച്ചി​ട്ടു​ണ്ട്.​ ​വി​ളി​ക്കാ​ത്ത​തു​കൊ​ണ്ട് ​പോ​യി​ ​നോ​ക്കി​യ​തു​മി​ല്ല.​ ​ഏ​ഴു​ ​മ​ണി​ക​ഴി​ഞ്ഞപ്പോ​ൾ​ ​സ​ത്യ​ന്റെ​ ​സു​ഹൃ​ത്താ​യ​ ​ഒ​രു​ ​ഡോ.​ ​ര​ത്ന​ച​ന്ദ്ര​ൻ​ ​വ​ന്നു.​ ​നേ​രം​ ​വെ​ളു​ത്ത​പ്പോ​ൾ​ ​ബോ​ധം​ ​തെ​ളി​യു​ക​യും​ ​ഡോ​ക്‌​ട​റെ​ ​വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ഡോ​ക്‌​ട​ർ​ ​കാ​ണു​മ്പോ​ൾ​ ​സ​ത്യ​ൻ​ ​വ​ല്ലാ​തെ​ ​ക്ഷീ​ണി​ച്ചി​രു​ന്നു.​അ​ദ്ദേ​ഹം​ ​ഒ​രു​ ​ഇ​ൻ​ജ​ക്ഷ​ൻ​ ​ന​ൽ​കി.​ ​സ​ത്യ​ന് ​സു​ഖ​മി​ല്ലെ​ന്ന​റി​ഞ്ഞ് ​സ​ഹോ​ദ​ര​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ എം.​എം.​നേ​ശ​നും​ ​നി​ർ​മ്മാ​താ​വാ​യ​ ​മ​ഞ്ഞി​ലാ​സ് ​എം.​ഒ.​ജോ​സ​ഫും​ ​അ​വി​ടെ​യെ​ത്തി.​ ആശു​പ​ത്രി​യി​ൽ​ ​പോ​കാ​മെ​ന്നു​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​സ​ത്യ​ൻ​ ​സ​മ്മ​തി​ക്കാ​തെ​ ​നി​ന്നു.​ ​ഒ​ടു​വി​ൽ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​മു​ന്നി​ൽ​ ​വ​ഴ​ങ്ങി.​ ​അ​ങ്ങ​നെ​ ​ജ​ഗ​ദീ​ശ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​കൈ​യി​ലെ​ ​ഇ​ഞ്ച​ക്ഷ​ൻ​ ​എ​ടു​ത്ത​ ​ഭാ​ഗം​ ​പ​ഴു​ത്ത​പ്പോ​ൾ​ ​ര​ക്തം​ ​പ​രി​ശോ​ധി​ച്ചു.

nazeer

ഒരിക്കലും മാറി നിന്നില്ല

ഡോ.​ ​ജ​ഗ​ദീ​ശ് ​മ​ൾ​ട്ടി​പ്പി​ൾ​ ​മൈ​ലോ​മ​ ​ഡി​റ്റ​ക്‌​ട് ​ചെ​യ്യു​ന്ന​ത് അപ്പോഴാണ്. ​ഉ​ട​ൻ​ത​ന്നെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ​ ഡോ.​കെ.​എ​ൻ.​പൈ​യെ​ ​വി​ളി​ച്ചു​വ​രു​ത്തി.​ ​വെ​ല്ലൂ​രി​ൽ​ ​നി​ന്ന് ​ഡോ.​ ​പ​ഥം​സിം​ഗും​ ​വ​ന്നു.​ ​പ​പ്പ​ ​ആ​ശു​പ​ത്രി​യി​ലാ​കു​ന്ന​ത് ​ര​ണ്ടാം​ത​വ​ണ​യാ​ണ്.​ ​ഒ​രു​ ​പ​നി​പോ​ലും​ ​വ​ന്ന് ​ക​ണ്ടി​ട്ടി​ല്ല.​ ​മു​മ്പ് ​ചെ​മ്മീ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ ക​ഴി​ഞ്ഞ് ​കാ​ർ​ ​ഓ​ടി​ച്ച് ​വ​രു​മ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മം​ഗ​ല​പു​ര​ത്തു​വ​ച്ച് ​അ​പ​ക​ടം​ ​നേ​രി​ട്ടു.​ ​ഉ​റ​ങ്ങി​പ്പോ​യ​തി​നാ​ൽ​ ​കാ​ർ​ ​ഇ​ല​ക്ട്രി​ക് ​പോ​സ്റ്റി​ലി​ടി​ച്ചു.​ ​അ​ന്ന് ​ഒ​രു​ ​മാ​സ​ത്തോ​ളം​ ​വീ​ട്ടി​ൽ​ക്ക​ഴി​യു​ക​യു​ണ്ടാ​യി.​ ​അ​ല്ലാ​തെ​ ​പി​ന്നീ​ട് ​ആ​ശു​പ​ത്രി​യി​ലാ​യി​ ​കാ​ണു​ന്ന​ത് ​കാ​ൻ​സ​ർ​ ​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു​ ​-​ ​സ​തീ​ഷ് ​പ​റ​ഞ്ഞു.​ ​രോ​ഗ​ബാ​ധി​ത​നാ​യി​ ​ഇ​രി​ക്കു​മ്പോ​ൾ​ ​അ​തൊ​ന്നും​ ​തെ​ല്ലും​ ​വ​ക​വ​യ്‌​ക്കാ​തെ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​ഷൂ​ട്ടിം​ഗി​നി​ട​യി​ൽ​ ​സ​ത്യ​ന്റെ​ ​മൂ​ക്കി​ൽ​നി​ന്നും​ ​ര​ക്തം​ ​വ​രു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ടെ​ന്ന് ​ന​ടി​ ​ഷീ​ല​ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ​സ​തീ​ഷ് ​ഓ​ർ​മ്മി​ക്കു​ന്നു.​ ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ത് ​കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത് ​കെ.​എ​സ്.​ആ​ർ​ ​മൂ​ർ​ത്തി​ ​നി​ർ​മ്മി​ച്ച​ ​'​ഇ​ൻ​ക്വി​ലാ​ബ് ​സി​ന്ദാ​ബാ​ദി​ൽ​"​ ​ആ​യി​രു​ന്നു. ജ​യി​ൽ​വാ​സം​ ​ക​ഴി​ഞ്ഞ് ​വ​രു​മ്പോ​ൾ​ ​സു​ഹൃ​ത്താ​യ​ ​മ​ധു​വി​നെ​ ​കെ​ട്ടി​പ്പി​ടി​ക്കു​ക​യും​ ​എ​ടു​ത്തു​പൊ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​സീ​ൻ.​ ​സ​ത്യ​ൻ​ ​തി​ര​ക്ക​ഥ​ ​കൃ​ത്യ​മാ​യി​ ​വാ​യി​ക്കും.​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​സേ​തു​മാ​ധ​വ​ൻ​ ​പ​റ​ഞ്ഞു​ ​കെ​ട്ടി​പ്പി​ടി​ച്ചാ​ൽ​ ​മ​തി​യെ​ന്ന്.​സ​ത്യ​ന്റെ​ ​രോ​ഗ​വി​വ​രം​ ​അ​റി​യാ​വു​ന്ന​തി​നാ​ലാ​യി​രു​ന്നു​ ​ഇ​ത്.​ ​എ​ന്നാ​ൽ​ ​തി​ര​ക്ക​ഥ​യി​ൽ​ ​അ​ങ്ങ​നെ​ ​അ​ല്ല​ല്ലോ​ ​എ​ന്നാ​യി​രു​ന്നു​ ​സ​ത്യ​ന്റെ​ ​ക​മ​ന്റ്.​ ​സ​ത്യ​ൻ​ ​കൃ​ത്യ​മാ​യി​ ​മ​ധു​വി​നെ​ ​എ​ടു​ത്തു​ ​പൊ​ക്കി.​ ​ഒ​രു​ ​ത​വ​ണ​യ​ല്ല​ ​ഏ​ഴു​ത​വ​ണ.​ ​അ​ന്ന് ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ് ​ആ​റു​ ​മ​ണി​യോ​ടെ​ ​ഫ്ളാ​റ്റി​ൽ​ ​എ​ത്തി.​ ​കു​ളി​ ​ക​ഴി​ഞ്ഞു.​ ​സു​ഹൃ​ത്താ​യ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ ​ഫ്രാ​ൻ​സി​സ് ​കാ​ണാ​ൻ​ ​വ​ന്നി​രു​ന്നു.​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​സം​സാ​രി​ച്ചി​രു​ന്നു​. ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചപ്പോ​ൾ​ ​ഫ്രാ​ൻ​സി​സ് ​പോ​കാ​നെ​ഴു​ന്നേ​റ്റു.​ ​താ​ൻ​ ​കൊ​ണ്ടു​വി​ടാ​മെ​ന്നാ​യി​ ​സ​ത്യ​ൻ.​ ​കാ​ർ​ ​ഓ​ടി​ച്ച് ​ഫ്രാ​ൻ​സി​സി​നെ​ ​കൊ​ണ്ടുവിട്ടു.​ ​ഫ്രാ​ൻ​സി​സി​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​പോ​കു​ന്ന​ ​വ​ഴി​ക്കാ​ണ് ​ജ​ഗ​ദീ​ശ് ​ഹോ​സ്‌​പി​റ്റ​ൽ.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ചെ​ക്ക​പ്പു​ണ്ട്.​ ​തി​രി​കെ​ ​വ​രു​മ്പോ​ൾ​ ​ജ​ഗ​ദീ​ശ് ​ഹോ​സ്പി​റ്റ​ലി​നു​ ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ​ ​സ​ത്യ​ൻ​ ​ഡോ​ക്‌​ട​ർ​മാ​രു​ണ്ടെ​ങ്കി​ൽ​ ​ഒ​ന്നു​ ​ക​ണ്ടേ​ക്കാ​മെ​ന്നു​ ​ക​രു​തി​ ​ അ​വി​ടെ​ക്ക​യ​റി.​ ​ഡോ​ക്‌​ട​ർ​മാ​രാ​യ​ ​ജ​ഗ​ദീ​ശ​നും​ ​വി​ശ്വേ​ശ്വ​ര​നും​ ​മു​റി​യി​ൽ​ ​സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സ​ത്യ​നെ​ ​അ​വ​ർ​ ​സ്വീ​ക​രി​ച്ചു.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​ഷൂ​ട്ടിം​ഗ് ​ഉ​ണ്ട്.​ ​വൈ​കു​ന്നേ​രം​ ​വ​രാം.​ ​ചെ​ക്ക​പ്പ് ​ന​ട​ത്തി​ ​ഉ​ട​ൻ​ ​വി​ട്ടേ​ക്ക​ണ​മെ​ന്ന് ​സ​ത്യ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

eee

അ​താ​യി​രു​ന്നു​ ​അ​വ​സാ​ന​വാ​ക്ക്

സ​ത്യ​ൻ​ ​തി​രി​കെ​ ​ഇ​റ​ങ്ങു​മ്പോ​ൾ​ ​ഡോ.​ ​വി​ശ്വേ​ശ്വ​ര​ൻ​ ​കാ​റി​ന​രി​കെ​ ​വ​രെ​ ​അ​നു​ഗ​മി​ച്ചു.​ ​ഷേ​ക്ക് ​ഹാ​ൻ​ഡ് ​ന​ൽ​കി​യ​പ്പോ​ൾ​ ​ഡോ​ക്‌​ട​ർ​ക്ക് ​ന​ല്ല​ ​ചൂ​ട് ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​ന​ല്ല​ ​ടെം​പ​റേ​ച്ച​ർ​ ​ഉ​ണ്ട​ല്ലോ...​ ​സ​ത്യ​ൻ​ ​ഇ​ന്നി​നി​ ​രാ​ത്രി​ ​ഫ്ളാ​റ്റി​ൽ​പ്പോ​കേണ്ടെന്നും ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ക്കാ​മെ​ന്നും ഡോ​ക്‌​ട​ർ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​രാ​വി​ലെ​ ​അ​ഞ്ചു​ ​മ​ണി​ക്കു​ ​ത​ന്നെ​ ​വി​ടാ​മെ​ന്ന​ ​ക​ണ്ടീ​ഷ​നി​ൽ​ ​സ​ത്യ​ൻ​ ​വ​ഴ​ങ്ങി.​ ​ആ​ശു​പ​ത്രി​യു​ടെ​ ​ഒ​ന്നാം​ ​നി​ല​യി​ലേ​ക്ക് ​ര​ണ്ടു​ ​പ​ടി​ ​വീ​തം​ ​ചാ​ടി​ക്ക​യ​റി​യാ​ണ് ​പോ​യ​തെ​ന്ന് ​അ​ന്ന​ത്തെ​ ​ഹെ​ഡ് ​ന​ഴ്സ് ​പ​റ​ഞ്ഞ​താ​യി​ ​സ​തീ​ഷ് ​സ​ത്യ​ൻ​ ​ഓ​ർ​മ്മി​ക്കു​ന്നു.​ ​പ​ക്ഷേ​ ​സ​ത്യ​ന്റെ​ ​ രോ​ഗ​നി​ല​ ​പിന്നെ വ​ഷ​ളാ​യി.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​ഡോ.​ ​പൈ​യും​ ​വെ​ല്ലൂ​രി​ൽ​ ​നി​ന്ന് ​ഡോ.​ ​പ​ഥം​സിം​ഗും​ ​വ​ന്നു.​ ​ചെ​യ്യാ​വു​ന്ന​ ​ചി​കി​ത്സ​യെ​ല്ലാം​ ​ന​ൽ​കി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ​പ​പ്പ​യു​ടെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​ജി.​വി​വേ​കാ​ന​ന്ദ​നു​മെ​ത്തി.​ ​ഡോ.​പൈ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ​ഞാ​നും​ ​മ​മ്മി​യും​ ​ചെ​ന്നൈ​യി​ലെ​ത്തി.​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​യി​ ​പ​പ്പ​യെ​ക്ക​ണ്ടു.​ ​അ​പ്പോ​ൾ​ ​എ​ന്താ​ ​വ​ന്ന​തെ​ന്ന്​ ​ചോ​ദി​ച്ചു.​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​വ​ന്ന​താ​ണെ​ന്നു​ ​പ​റ​ഞ്ഞു.​പ്ര​കാ​ശി​നും​ ​ജീ​വ​നും​ ​പ​ബ്ളി​ക് ​എ​‌​ക്‌​സാം​ ​ന​ട​ക്കു​ക​യാ​യി​രു​ന്നു.​ ​ഫ്ളാ​റ്റി​ലേ​ക്ക് ​പോ​യി​ക്കൊ​ള്ളാ​ൻ​ ​പ​പ്പ​ ​പ​റ​ഞ്ഞു,​ ​പി​ന്നെ​ ​'​'​ഐ​ ​ആം​ ​ആ​ൾ​ ​റൈ​റ്റ്.​ ​എ​നി​ക്കൊ​രു​ ​കു​ഴ​പ്പ​വു​മി​ല്ല...​"​"​എ​ന്ന് ​പ​റ​ഞ്ഞു.​ ​അ​താ​യി​രു​ന്നു​ ​അ​വ​സാ​ന​ ​വാ​ക്ക്.​ ​പ​പ്പ​യു​ടെ​ ​ബ്ള​ഡ് ​ഗ്രൂ​പ്പ് ​ബി​ ​പോ​സി​റ്റീ​വാ​യി​രു​ന്നു.​ ​എ​ന്റേ​തും​ ​അ​തു​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​ഞാ​നും​ ​ര​ക്തം​ ​ന​ൽ​കി.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​പ​പ്പ​ ​മ​രി​ച്ചു.
ഒ​രി​ക്ക​ൽ​ ​കാ​ർ​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ് ​പ​പ്പ​ ​വീ​ട്ടി​ൽ​ ​വി​ശ്ര​മി​ക്കു​മ്പോ​ൾ​ ​പ്രേം​ ​ന​സീ​ർ​ ​വ​ന്നു.​ അ​പ​ക​ട​ ​വി​വ​ര​മ​റി​ഞ്ഞ് ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​മ​ദ്രാ​സി​ൽ​ ​നി​ന്നും​ ​വ​രി​ക​യാ​യി​രു​ന്നു.​ഒ​ന്നൊ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​സം​സാ​രി​ച്ചി​രു​ന്ന​ശേ​ഷ​മാ​ണ് ​പോ​യ​ത്.​ ​ഒ​രി​ക്ക​ൽ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വ​ച്ചു​ ​ക​ണ്ട​പ്പോ​ൾ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​വ​ലി​യ​ ​ന​ട​നാ​ണെ​ന്നു​ ​പ​റ​‌​ഞ്ഞാ​ണ് ​പ​പ്പ​ ​ന​സീ​ർ​ ​സാ​റി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​

sheela

ഏ​യ് ​അ​ങ്ങ​നെ​യൊ​ന്നു​മി​ല്ലെ​ന്ന് ​വ​ള​രെ​ ​വി​ന​യ​ത്തോ​ടെ​യാ​യി​രു​ന്നു​ ​ന​സീ​റി​ന്റെ​ ​മ​റു​പ​ടി.​സ​ത്യ​ൻ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ചീ​ഫ് ​പേ​ട്ര​ൺ​ ​മ​ധു​ ​സാ​റാ​ണ്.​ ​പ​പ്പ​യു​ടെ​ ​എ​ന്തു​ ​കാ​ര്യ​ത്തി​നു​ ​വി​ളി​ച്ചാ​ലും​ ​മ​ധു​സാ​ർ​ ​വ​രും.​ ​ശാ​ര​ദാ​മ്മ​യും​ ​ഷീ​ലാ​മ്മ​യും​ ​വ​ലി​യ​ ​കാ​ര്യ​മാ​ണ്.​ ​ഇ​ട​യ്ക്കൊ​ക്കെ​ ​വി​ളി​ക്കും.​-സ​തീ​ഷും​ ​ജീ​വ​നും​ ​പ​റ​യു​ന്നു.​​ ​സ​ത്യ​ന്റെ​ ​മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് 1972​ ​ലും​ 73​ ​ലും​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​സ​ത്യ​ന്റെ​ ​പേ​രി​ൽ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​അ​ത് ​മാ​റി.​ ​സ​ത്യ​നേ​ക്കാ​ൾ​ ​വ​ലി​യൊ​രു​ ​ന​ട​ൻ​ ​ഭാ​വി​യി​ൽ​ ​വ​ന്നാ​ൽ​ ​അ​ദ്ദേ​ഹം​ ​ഈ​ ​അ​വാ​ർ​ഡ് ​സ്വീ​ക​രി​ക്കു​മോ​ എ​ന്ന​ ​മു​ട​ന്ത​ൻ​ ​വാ​ദം​ ​ചി​ല​ർ​ ​ഉ​യ​ർ​ത്തി​യ​താ​ണ് ​മാ​റ്റാ​ൻ​ ​കാ​ര​ണ​മാ​യ​ത്.​ ​എ​ന്നാ​ൽ​ ​അ​മ്പ​തു​ ​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ഴും​ ​സ​ത്യ​ന്റെ​ ​ സിം​ഹാ​സ​നം​ ​ഇ​പ്പോ​ഴും​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്നു.​ ​​ ​അ​വാ​ർ​ഡി​ന് ​വീ​ണ്ടും​ ​സ​ത്യ​ന്റെ​ ​പേ​ര് ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ​ആ​രാ​ധ​ക​രു​ടെ​ ​വാ​ദം.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യു​ടെ​ ​കി​ൻ​ഫ്രാ​പാ​ർ​ക്കി​ലെ​ ​ആ​സ്ഥാ​ന​ത്തു​ള്ള​ ​ഫി​ലിം​ ​ആ​ർ​ക്കൈ​വ്സി​ന് ​സ​ത്യ​ൻ​ ​സ്‌​മാ​ര​ക​ ​ഫി​ലിം​ ​ആ​ർ​ക്കൈ​വ്സ് ​എ​ന്ന​ ​പേ​ര് ​ന​ൽ​കി.​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, ACTOR SATHYAN MEMOIR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.