SignIn
Kerala Kaumudi Online
Monday, 02 August 2021 1.33 PM IST

ശ്രുതിയുടെ പാചകവും ബോയ്‌ഫ്രണ്ടിന്റെ വാചകവും

sruthy

അഭിനേത്രിയും ഗായികയുമൊക്കെയായ താരപുത്രി ശ്രുതിഹാസൻ അസ്സലൊരു കുക്ക് കൂടിയാണെന്ന് താരത്തിന്റെ ഇൻസ്‌റ്റഗ്രാം ഫോളോവേഴ്സിനെല്ലാമറിയാം. ലോക്ക്‌ഡൗൺ കാലത്ത് തന്റെ രുചിക്കൂട്ടുകൾ ശ്രുതി ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇൻസ്‌റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിൽ താനുണ്ടാക്കിയതിൽ ഏറ്റവും മോശം വിഭവമേതെന്ന ചോദ്യത്തിന് ചോദ്യോത്തര പരിപാടിയിൽ ശ്രുതിക്കൊപ്പം പങ്കെടുത്ത ബോയ്‌ഫ്രണ്ട് ശന്തനു ഹസാരികയാണ് മറുപടി പറഞ്ഞത്.

ഉള്ളിയും തക്കാളിയും കൊണ്ട് ശ്രുതിയുണ്ടാക്കിയ ചമ്മന്തിയാണ് ശ്രുതിയുണ്ടാക്കിയതിൽ വച്ചേറ്റവും മോശം വിഭവമെന്ന് വെളിപ്പെടുത്തിയ ശന്തനു തന്റെ കാമുകി ഒന്നാന്തരം കുക്കാണെന്ന് പ്രശംസിക്കാനും മറന്നില്ല.

ശ്രുതിയും ശന്തനുവും ഇപ്പോൾ മുംബയിൽ ഒരുമിച്ചാണ് കഴിയുന്നത്. തങ്ങളുടെ ലിവിംഗ് ടുഗദർ റിലേഷൻഷിപ്പ് ഇരുവരും വെളിപ്പെടുത്തിയത് അടുത്തിടെയാണ്. കെ.ജി. എഫിന്റെ സംവിധായകൻ പ്രാന്ത് നീൽ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറാണ് ശ്രുതി നായികയാകുന്ന പുതിയ ചിത്രം. വക്കീൽ സാബ് എന്ന തെലുങ്ക് ചിത്രമാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്റേതായി ഒടുവിൽ റിലീസായത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SRUTHY HASSAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.