ബോളിവുഡ് താരം പരിനീതി ചോപ്ര തുർക്കിയിൽ അവധിയാഘോഷത്തിൽ. ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെയാണ് ആരാധകർ വിവരം അറിയുന്നത്. തുടർന്ന് ആരാധകരുമായി സംവദിക്കാൻ ഒരു ചോദ്യോത്തരവേളയും താരം സംഘടിപ്പിച്ചു. ലോക്ക്ഡൗണും രാജ്യം മുഴുവൻ യാത്രാവിലക്കും നിലനിൽക്കുന്ന സാഹചര്യത്തിൽ പരിനീതി എങ്ങനെ തുർക്കിയിൽ എത്തി എന്നതായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. അതിന്റെ മറുപടിയും താരം നൽകിയിട്ടുണ്ട്. ''ഇന്ത്യയിൽ നിന്നു മിക്കവർക്കും യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞാൻ ഇത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, മാർച്ച് മുതൽ ഞാൻ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാൻ നിസാരമായി കാണുന്നുമില്ല. എന്നായിരുന്നു മറുപടി. പരിനീതി ചോപ്രയുടെ ഏറ്റവും പുതിയ ചിത്രം 'സന്ദീപ് ഔർ പിങ്കി ഫറാർ" നെറ്റ് ഫ്ളിക്സിൽ മികച്ച പ്രതികരണം നേടുകയാണ്. അർജുൻ കപൂറാണ് ചിത്രത്തിലെ നായിക. ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് പരിനീതിയുടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |