കൊച്ചി:ആർ.ടി - പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ തിരുവനന്തപുരം ദേവി സ്കാൻസ് ഉൾപ്പെടെയുള്ള സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഹൈക്കോടതി 15ന് പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ വാദമുന്നയിക്കാൻ സമയം വേണമെന്ന് ഹർജിക്കാരടക്കമുള്ളവർ ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ടെസ്റ്റിന്റെ നിരക്ക് നിശ്ചയിക്കാൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |