പാലാ: ടൂത്ത് പേസ്റ്റ് പോലെ കവിതകൾ ഞെക്കിപ്പുറത്തിറക്കുന്ന ഇന്നത്തെ കവികൾക്ക് തന്റെ അച്ഛൻ ഒരിക്കലും ഒരു മാതൃകയേ അല്ലെന്ന് യശ്ശശരീരനായ മഹാകവി പാലാ നാരായണൻ നായരുടെ മകൻ ശ്രീകുമാർ പാലാ പറഞ്ഞു. കവിത എഴുതി തഴമ്പിച്ച ആ കൈകൾ കൊണ്ട് മനുഷ്യനോ ദേശത്തിനോ, പ്രകൃതിക്കോ ദോഷം വരുന്ന ഒരു വാക്കു പോലും എഴുതിയിട്ടില്ല- ശ്രീകുമാർ പറഞ്ഞു.
പാലാ സഹൃദയ സമിതിയുടെ നേതൃത്വത്തിൽ മഹാകവി പാലാ നാരായണൻ നായരുടെ 13ാം ചരമവാർഷികത്തോടനുബന്ധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന അനുസ്മരണത്തിൽ ഓർമ്മ പങ്കിടുകയായിരുന്നു മകൻ. ജീവിതം സർഗ്ഗസമരമാക്കിയ മഹാകവിയാണ് പാലാ നാരായണൻ നായരെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. സഹൃദയ സമിതി പ്രസിഡന്റ് രവി പാലായുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ.സിബി കുര്യൻ മുഖ്യപ്രഭാഷണം നടത്തി..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |