തിരുവനന്തപുരം: ഈ വർഷത്തെ പി. കേശവദേവ് പുരസ്കാരത്തിന് പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ തോമസ് ജേക്കബിനെ തിരഞ്ഞെടുത്തു.
50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും ഉൾപ്പെട്ടതാണ് പി. കേശവ ദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം. ഡോ. ജോർജ്ഓണക്കൂർ അദ്ധ്യക്ഷനും സീതാലക്ഷ്മിദേവ്, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.
കേരള പ്രസ് അക്കാഡമിയുടെ മുൻ അദ്ധ്യക്ഷനായ തോമസ് ജേക്കബ് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ആയി 2017ൽ വിരമിച്ചു. മനോരമ ആഴ്ചപ്പതിപ്പിലെ 'കഥക്കൂട്ട്' എന്ന പംക്തി ശ്രദ്ധേയമാണ്.' കഥാവശേഷൻ ' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
ജൂൺ 18ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ്ചെയർ പേഴ്സൺ സീതാലക്ഷ്മിദേവ്, മാനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |