കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയിൽ കൂട്ടരാജി. ദ്വീപ് ബി.ജെ.പി ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് മുള്ളിപ്പുര ഉൾപ്പെടെ 12 പേരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ഐഷാ സുൽത്താനയ്ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് 12 പേരും സമർപ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തിൽ വ്യക്തമാക്കുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തിലാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് . ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |