പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 479 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്ന് വന്നതും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതും, 474 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,09,888 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,02,499 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 704 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,03,785 ആണ്.
ജില്ലക്കാരായ 5517 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) എഴുമറ്റൂർ സ്വദേശി (78),
2) അയിരൂർ സ്വദേശിനി (84),
3) പ്രമാടം സ്വദേശി (58),
4) റാന്നി പഴവങ്ങാടി സ്വദേശിനി (60),
5) ഏനാദിമംഗലം സ്വദേശിനി (81),
6) കുറ്റപ്പുഴ സ്വദേശിനി (56) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |