SignIn
Kerala Kaumudi Online
Friday, 29 March 2024 2.36 PM IST

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തക്കാളി തൈ നട്ടു.

70 ലക്ഷം കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് നൽകും. 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് കൃഷിഭവൻ വഴി ഈ മാസം വിതരണം ചെയ്യുന്നത്.
സെക്രട്ടേറിയറ്റ് ഗാർഡനിൽ 800 ഓളം ചട്ടികളിലായി തക്കാളി, മുളക്, വഴുതന, കത്തിരിക്ക, പയർ, വെണ്ട, ചീര തുടങ്ങി എട്ടിനം പച്ചക്കറികളുടെ തൈ നടും.

കൃഷി മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനായി. കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയി, കൃഷിവകുപ്പ് സെക്രട്ടറി ഡോ: രത്തൻ യു ഖേൽക്കർ, കൃഷി ഡയറക്ടർ ഡോ: കെ. വാസുകി, പൊതുഭരണ (ഹൗസ് കീപ്പിംഗ്) അഡി. സെക്രട്ടറി പി. ഹണി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.