തിരുവനന്തപുരം: സർക്കാർ ഇന്നലെ പ്രഖ്യാപിച്ച നൂറ് ദിനപരിപാടികളിലെ സാമൂഹ്യമേഖലാ പദ്ധതികൾ ഇവ.:
₹ 25,000 ഹെക്ടറിൽ ജൈവകൃഷി
₹100 അർബൻ സ്ട്രീറ്റ് മാർക്കറ്റ് . 25 ലക്ഷം പഴവർഗ വിത്തുകൾ
₹150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങൾ
₹വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ ഏകീകൃത നയം
₹കുട്ടനാട് ബ്രാൻഡ് അരി മിൽ പ്രവർത്തനം തുടങ്ങും. കാസർകോട് ഇ എം എൽ ഏറ്റെടുക്കും
₹ഉയർന്ന ഉൽപാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക്
₹ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങും.
₹നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കും.
₹തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
₹ബി.പി.എൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്
₹കണ്ണൂർ വിമൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം
₹ആറ്റിങ്ങൽ ഗവ. കോളേജ്, പാലക്കാട്, മട്ടന്നൂർ, ഗവ. പോളിടെക്നിക്കുകൾ, പയ്യന്നൂർ വനിത പോളിടെക്നിക്, എറണാകുളം മോഡൽ എഞ്ചു. കോളേജ്, പൂഞ്ഞാർ മോഡൽ പോളി ടെക്നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെബ്ലോക്കുകൾ പൂർത്തീകരിക്കും.
₹ 5 കോടിയുടെ 20 സ്കൂളുകളും 3 കോടിയുടെ 30 സ്കൂളുകളും പ്ലാൻ ഫണ്ടിൽ നിർമ്മിച്ച 40 സ്കൂളുകളുമടക്കം 90 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം .
₹43 ഹയർ സെക്കൻഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും.
₹ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ
₹കുട്ടികൾക്ക്വീടുകളിൽ പുസ്തകമെത്തിക്കുന്ന 'വായനയുടെ വസന്തം' .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |