SignIn
Kerala Kaumudi Online
Saturday, 20 April 2024 1.39 AM IST

നൂറു ദിനം,​ 2500 കോടിയുടെ വികസനം,​ 20 ലക്ഷം തൊഴിൽ : നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

job

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നൂറു ദിവസത്തിനുള്ളിൽ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, അടിസ്ഥാന സൗകര്യ, സാമൂഹ്യ മേഖലകളിൽ ആകെ 2464.92 കോടിയുടെ നിക്ഷേപത്തിനുമുള്ള സർക്കാരിന്റെ ബൃഹദ്പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ‌ർക്കാർ വകുപ്പുകളിൽ മാത്രം 77,​350 പേർക്ക് ജോലി ഉറപ്പാക്കും.

ഇന്നു മുതൽ സെപ്തംബർ 19 വരെ തുടർച്ചയായി നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് റീബിൽഡ് കേരള, കിഫ്ബി, പൊതുമരാമത്ത് എന്നിവിടങ്ങളിൽ നിന്ന് പണം കണ്ടെത്തും. പദ്ധതികളിൽ എത്രയെണ്ണം നടപ്പായെന്നതിന്റെ റിപ്പോർട്ട് നൂറാം ദിവസം പുറത്തിറക്കും. കൊവിഡിൽ തകർന്ന സംസ്ഥാനത്തിന് സാമ്പത്തിക ഉത്തേജനവും, കൂടുതൽ തൊഴിലവസരങ്ങളുമാണ് ലക്ഷ്യം. പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാന പദ്ധതികൾ

 ലൈഫ് മിഷൻ വഴി 10,000 വീടുകൾ

 12,​000 പട്ടയങ്ങൾ വിതരണം ചെയ്യും

 50,000 വിദ്യാശ്രീ ലാപ്‌ടോപ്പുകൾ

 മടങ്ങിവന്ന പ്രവാസികൾക്ക് 100 കോടി വായ്പ

 പ്രവാസി വായ്പ 25 ലക്ഷം മുതൽ 2 കോടി വരെ

 ദുർബലർക്ക് 200 കോടിയുടെ ധനസഹായം

 100 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സുകൾ

 ഉച്ചഭക്ഷണ പദ്ധതിക്കാർക്ക് 3 മാസം ഭക്ഷ്യ കിറ്റ്

 ട്രാൻ. യാത്രികർക്കായി ഒാട്ടോ ഫീഡർ സർവീസ്

 കശുഅണ്ടി മേഖലയിൽ 100 തൊഴിൽദിനങ്ങൾ

 ഗെയിൽ പൈപ്പ് കൊച്ചി- പാലക്കാട് ഉദ്ഘാടനം

 കൊച്ചിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ്

 പി.എസ്.സിക്കു വിട്ട നിയമനങ്ങൾക്ക് സ്പെഷ്യൽ റൂൾ

അതിദാരിദ്ര്യം ഇല്ലാതാക്കും

 അതിദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക- സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കൽ, പ്രകൃതി സൗഹൃദ വികസനം, ആധുനിക ഖരമാലിന്യ സംസ്‌കരണം

 പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയിലൂടെ 2464.92 കോടിയുടെ പദ്ധതികൾ

 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന പദ്ധതി രൂപരേഖ കെ ഡിസ്‌ക് തയ്യാറാക്കും

 തദ്ദേശതലത്തിൽ 1000ൽ അഞ്ചു പേർക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തയ്യാറാക്കും.

സർക്കാർ വകുപ്പുകളിൽ 77,350 പേർക്ക് തൊഴിൽ

 വ്യവസായം -10,000, സഹകരണം -10,000, കുടുംബശ്രീ- 2,000, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ -2,000, വനിതാവികസന കോർപ്പറേഷൻ -2,500, പിന്നാക്ക വികസന കോർപ്പറേഷൻ- 2,500, പട്ടികജാതി,പട്ടികവർഗ വികസന കോർപ്പറേഷൻ -2,500, ഐ.ടി - 1000, തദ്ദേശം- 7,000,​ ആരോഗ്യം - 4142, മൃഗസംരക്ഷണം -350, ഗതാഗതം -7500, റവന്യൂ - 26,000 എന്നിങ്ങനെ ആകെ 77,350 തൊഴിലവസരങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.