ന്യൂഡൽഹി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികളുടെ ജി.എസ്.ടി ഒഴിവാക്കണമെന്ന ശുപാർശ ഇന്നു ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം പരിഗണിക്കും. കൊവിഡ് വാക്സിന് അഞ്ചുശതമാനം ജി.എസ്.ടി തുടരാനും പി.പി.ഇ കിറ്റ്, വെന്റിലേറ്ററുകൾ തുടങ്ങിയവയ്ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കാനും മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |