SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.32 PM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റിൽ

vignesh-krishna

തൃശൂർ: പെൺകുട്ടിയെ പീഡിപ്പിച്ച ടിക് ടോക് താരം തൃശൂരിൽ പൊലീസ് പിടിയിലായി. നിരവധി ടിക് ടോക് വീഡിയോകളിലൂടെ വൈറലായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്‌ണയാണ് (അമ്പിളി-19) പീഡനക്കേസില്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്.

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദ്ധാനം നല്‍കി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സി ഐ, എം കെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ ഐ ഉദയകമാര്‍, സി പി ഒമാരായ അസില്‍, സജീവ് എന്നിവരാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വൈറലായ ഇയാൾ സൗഹൃദം സ്ഥാപിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TIKTOK BAN, VIGNESH KRISHNA ARREST, AMBILI ARREST, RAPES
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.