Kerala Kaumudi Online
Saturday, 25 May 2019 10.39 PM IST

പിങ്ക് പൊലീസ് 185

novel

'​'​സാ​ർ....​ "
വി​ജ​യ​ ​അ​ങ്ങോ​ട്ട് ​എ​ന്തെ​ങ്കി​ലും​ ​ചോ​ദി​ക്കു​ന്ന​തി​നു​ ​മു​ൻ​പ് ​ഫോ​ൺ​ ​ക​ട്ടാ​യി.
അ​വ​ൾ​ ​ഡ്രൈ​വ​ർ​ ​സു​മ​ത്തെ​ ​നോ​ക്കി.​ ​മ​റ്റു​ള്ള​ ​കോ​ൺ​സ്റ്റ​ബി​ൾ​സും​ ​വി​ജ​യ​യെ​ ​നോ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
'​'​സു​മം...​ ​എ​സ്.​പി​ ​ഓ​ഫീ​സി​ലേ​ക്കു​ ​വി​ട്..."
ഇ​ന്നോ​വ​ ​സ്റ്റാ​ർ​ട്ടാ​യി.​ ​ഇ​ടി​മി​ന്ന​ൽ​ ​പോ​ലെ​ ​അ​ത് ​പാ​ഞ്ഞു​പോ​യി.
പ​തി​ന​ഞ്ച് ​മി​നു​ട്ടു​കൊ​ണ്ട് ​കാ​ർ​ ​എ​സ്.​ ​പി​ ​ഓ​ഫീ​സി​നു​ ​മു​ന്നി​ലെ​ത്തി.
'​'​ഞാ​ൻ​ ​പോ​യി​ട്ടു​വ​രാം.​ ​നി​ങ്ങ​ളി​രി​ക്ക്.​"​ ​സ​ബോ​ഡി​നേ​റ്റ​‌്‌​സി​നോ​ടു​ ​പ​റ​ഞ്ഞി​ട്ട് ​വി​ജ​യ​ ​ര​ണ്ടാം​ ​നി​ല​യി​ലേ​ക്കു​ ​ന​ട​ന്നു.
അ​രു​ണാ​ച​ലം​ ​അ​വ​ളെ​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.
അ​യാ​ൾ​ക്കു​ ​മു​ന്നി​ൽ​ ​അ​വ​ൾ​ ​അ​റ്റ​ൻ​ഷ​നാ​യി.
'​'​സാ​ർ."
'​'​വി​ജ​യ​ ​ഇ​രി​ക്ക്.​"​ ​മു​ന്നി​ലെ​ ​ലാ​പ്‌​‌​‌​ടോ​പ് ​അ​രു​ണാ​ച​ലം​ ​അ​ട​ച്ചു​വ​ച്ചു.
ഒ​ന്നു​ ​മ​ടി​ച്ചി​ട്ട് ​വി​ജ​യ​ ​ഇ​രു​ന്നു.
'​'​എ​നി​ക്ക് ​ട്രാ​ൻ​സ്ഫ​റാ​ണ്.​"​ ​അ​യാ​ൾ​ ​പ​റ​ഞ്ഞു.
'​'​സാ​ർ...​ ​എ​വി​ടേ​ക്കാ​ണ്?"
വി​ജ​യ​യ്ക്ക് ​ആ​കാം​ക്ഷ.
'​'​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്.​ ​പോ​ലീ​സി​ൽ​ ​അ​ല്ല​ ​കേ​ട്ടോ.​ ​ത​ൽ​ക്കാ​ലം​ ​ആ​ന​വ​ണ്ടി​യു​ടെ​ ​ഡ്രൈ​വി​ങ് ​സീ​റ്റി​ലേ​ക്ക്....."
അ​രു​ണാ​ച​ലം​ ​ചി​രി​ച്ചു.
'​'​സാ​ർ.....​ ​ഇ​ത്ര​ ​പെ​ട്ടെ​ന്ന് ​?"
വി​ജ​യ​യ്ക്കു​ ​മ​ന​സ്സി​ലാ​യി​ല്ല.
'​'​പു​തി​യ​ ​ചീ​ഫ് ​മി​നി​സ്റ്റ​റു​ടെ​ ​ആ​ദ്യ​ ​ഉ​ത്ത​ര​വാ​ണ്."
വി​ജ​യ​യു​ടെ​ ​മു​ഖം​ ​ക​റു​ത്തു.​ ​അ​രു​ണ​ച​ലം​ ​അ​ത് ​ശ്ര​ദ്ധി​ച്ചു.
എ​സ്.​പി​യു​ടെ​ ​ക്യാ​ബി​നി​ൽ​ ​മ​റ്റാ​രും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.
'​'​ഞാ​ൻ​ ​വി​ജ​യ​യെ​ ​വി​ളി​പ്പി​ച്ച​ത് ​വ​ള​രെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​കാ​ര്യം​ ​പ​റ​യാ​നാ​ണ് "
വി​ജ​യ​ ​കാ​ത് ​കൂ​ർ​പ്പി​ച്ചു.
'​'​നി​ങ്ങ​ൾ​ ​ആ​റ് ​എ​സ്.​ഐ​മാ​ർ​ ​ചേ​ർ​ന്ന് ​ഒ​രു​ ​സ​മാ​ന്ത​ര​ ​നി​യ​മ​വ്യ​വ​സ്ഥ​യ്ക്കു​ ​രൂ​പം​ ​ന​ൽ​കി​യ​ത് ​എ​നി​ക്ക​റി​യാം.
'​റെ​ഡ്"​ ​അ​ല്ലേ​?"
'​'​സാ​ർ​ ​"​ ​വി​ജ​യ​ ​അ​മ്പ​ര​ന്നു.
'​'​പേ​ടി​ക്ക​ണ്ടാ.​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റി​ൽ​ ​മ​റ്റാ​ർ​ക്കും​ ​ഇ​ത് ​അ​റി​യി​ല്ല.​ ​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​മ​ന​സ്സു​കൊ​ണ്ട് ​ഞാ​ൻ​ ​നി​ങ്ങ​ളു​ടെ​ ​കൂ​ടെ​യാ​യി​രു​ന്നു.​ ​കാ​ക്കി​യി​ട്ടു​കൊ​ണ്ട് ​നി​യ​മ​ ​വ്യ​വ​സ്ഥ​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ങ്കി​ൽ​ ​ഈ​ ​നാ​ടി​നെ​ ​ര​ക്ഷി​ക്കാ​ൻ​ ​നി​ങ്ങ​ളു​ടെ​ ​ഗ്രൂ​പ്പി​നു​ ​ക​ഴി​യു​മെ​ന്ന് ​ഞാ​നും​ ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​പ​ക്ഷേ...."
എ​സ്.​പി​ ​ഒ​ന്നു​ ​നി​ർ​ത്തി.
'​'​ആ​റു​പേ​രി​ൽ​ ​അ​ഞ്ചു​പേ​രും​ ​ബാ​ക്കി​യി​ല്ല.​ ​ഇ​നി​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത് ​വി​ജ​യ​ ​മാ​ത്രം.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ല​ക്ഷ്യം​ ​ത​നി​ക്ക് ​ഒ​റ്റ​യ്ക്ക് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യു​മോ​?​ ​എ​നി​വേ...​ ​ഏ​റ്റ​വും​ ​ദോ​ഷ​കാ​രി​ക​ളാ​യ​ ​ചി​ല​രെ​യെ​ങ്കി​ലും...​ ​എ​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​എ​ല്ലാ​ ​സ​പ്പോ​ർ​ട്ടും​ ​ത​നി​ക്കു​ണ്ടാ​വും."
വി​ജ​യ,​ ​എ​സ്.​പി​യു​ടെ​ ​ക​ണ്ണു​ക​ളി​ലേ​ക്ക് ​നോ​ക്കി.​ ​അ​വി​ടെ​ ​വ​ല്ലാ​ത്തൊ​രു​ ​ത​രം​ ​തി​ള​ക്കം​ ​ക​ണ്ടു.
'​'​എ​ന്റെ​ ​പ​ര​മാ​വ​ധി​ ​ഞാ​ൻ​ ​ശ്ര​മി​ക്കും​ ​സാ​ർ...."
പെ​ട്ടെ​ന്നാ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​മ​റു​പ​ടി.
'​'​ ​എ​ങ്കി​ൽ​ ​ചെ​യ്യാ​ത്ത​ ​തെ​റ്റി​ന്റെ​ ​പേ​രി​ൽ​ ​ജ​യി​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​ഒ​രാ​ൾ​ ​നാ​ളെ​ ​ജാ​മ്യ​ത്തി​ൽ​ ​ഇ​റ​ങ്ങും.​ ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​ന​ഷ്ട​പ്പെ​ട്ട​ ​ഒ​രാ​ൾ.​ ​ആ​ദ്യ​കാ​ല​ത്ത് ​കു​റെ​ ​തെ​റ്റു​ക​ൾ​ ​അ​യാ​ൾ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​ത​ന്റെ​ ​കു​ടും​ബം​ ​ത​ക​ർ​ന്ന​തോ​ടെ​ ​ഇ​പ്പോ​ൾ​ ​അ​യാ​ളു​ടെ​ ​മ​ന​സി​ൽ​ ​ശ​ത്രു​ക്ക​ളോ​ടു​ള്ള​ ​പ​ക​ ​മാ​ത്ര​മാ​ണ്.​ ​എ​സ്.​ഐ​ ​ജെ​യിം​സ്.​ ​ഓ​ർ​ക്കു​ന്നു​ണ്ട​ല്ലോ​ ​വി​ജ​യ​?"
'​'​ഉ​ണ്ട് ​സാ​ർ...."
നാ​ൽ​ക്കാ​ലി​ക്ക​ലെ​ ​തോ​ട്ടി​ൽ​ ​മ​രി​ച്ചു​ ​കി​ട​ന്നി​രു​ന്ന​ ​ജെ​യിം​സി​ന്റെ​ ​ഭാ​ര്യ​ ​ഷെ​റി​നെ​യും​ ​കു​ട്ടി​ക​ളെ​യും​ ​വി​ജ​യ​ ​ഓ​ർ​ത്തു.
'​'​വി​ജ​യേ....​ ​"​ ​അ​രു​ണാ​ച​ല​ത്തി​ന്റെ​ ​ശ​ബ്ദ​മാ​ണ് ​അ​വ​ളെ​ ​ഉ​ണ​ർ​ത്തി​യ​ത്.
'​'​ജെ​യിം​സ് ​അ​ങ്ങോ​ട്ട് ​വ​ന്ന് ​വി​ജ​യ​യെ​ ​ക​ണ്ടോ​ളും.​ ​എ​ന്തി​നും​ ​ഒ​പ്പം​ ​ഉ​ണ്ടാ​യി​രി​ക്കു​ക​യും​ ​ചെ​യ്യും.​ ​ഇ​ട​യ്ക്ക് ​എ​ന്നെ​ ​വി​ളി​ക്ക​ണം.​ "
'​'​വി​ളി​ക്കാം​ ​താ​ങ്ക്‌​യൂ​ ​സാ​ർ.​ "
അ​വ​ൾ​ ​എ​ഴു​ന്നേ​റ്റു.​ ​എ​സ്.​പി​ക്കു​ ​മു​ന്നി​ൽ​ ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​അ​റ്റ​ൻ​ഷ​നി​ലാ​യി.

*​*​*​
രാ​ത്രി
രാ​ജ​സേ​ന​ന്റെ​ ​ചി​ത​ ​എ​രി​ഞ്ഞ​ട​ങ്ങി​യി​രു​ന്നു.
ലോ​ണി​ലെ​ ​പു​ൽ​ത്ത​കി​ടി​യി​ൽ​ ​ഇ​രു​ന്നു​കൊ​ണ്ട് ​മു​ഖ്യ​മ​ന്ത്രി​ ​രാ​ഹു​ൽ​ ​ആ​ ​ഭാ​ഗ​ത്തേ​ക്കു​ ​നോ​ക്കി.
നൂ​ലു​പോ​ലെ​ ​വെ​ളു​ത്ത​ ​പു​ക​ ​അ​ച്ഛ​ന്റെ​ ​ചി​ത​യി​ൽ​ ​നി​ന്ന് ​ഉ​യ​രു​ന്ന​തു​ ​ക​ണ്ടു.
അ​വ​ന്റെ​ ​മു​ന്നി​ൽ​ ​വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​ഉ​ണ്ടാ​യി​രു​ന്നു.
സാ​ദി​ഖ് ​ഒ​ഴി​ച്ചു​കൊ​ടു​ത്ത​ ​മ​ദ്യം​ ​ഒ​രി​റ​ക്കു​ ​കു​ടി​ച്ചു​ ​രാ​ഹു​ൽ.​ ​പി​ന്നെ​ ​ഗ്ളാ​സ് ​കൈ​പ്പ​ത്തി​ക​ൾ​ക്ക് ​ഇ​ട​യി​ൽ​ ​വ​ച്ച് ​പ​തു​ക്കെ​ ​ഉ​രു​ട്ടി.
'​'​വി​ക്ര​മാ...​"​ ​അ​തി​നി​ടെ​ ​അ​വ​ൻ​ ​വി​ളി​ച്ചു.
'​'​പ​റ​ഞ്ഞോ​ ​സാ​റേ.."
'​'​ഇ​നി​ ​എ​നി​ക്ക് ​പ​ഴ​യ​തു​പോ​ലെ​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ല.​ ​എ​ല്ലാ​ത്തി​നും​ ​ഒ​രു​ ​'​മ​റ​"​ ​വേ​ണം.
'​'​അ​റി​യാം​ ​സാ​ർ...​''
തെ​ളി​ഞ്ഞു​ ​നി​ന്നി​രു​ന്ന​ ​നി​ലാ​വ് ​പെ​ട്ടെ​ന്നൊ​രു​ ​ക​രി​മേ​ഘ​ത്തി​നു​ള്ളി​ൽ​ ​ഒ​ളി​ച്ചു.
രാ​ഹു​ൽ​ ​പ​റ​ഞ്ഞു:
'​'​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ലം​ ​മു​ത​ലേ​ ​എ​നി​ക്കൊ​രു​ ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ത് ​ഇ​ന്നു​വ​രെ​ ​ന​ട​ന്നി​ട്ടി​ല്ല.​ ​ഇ​നി​ ​എ​നി​ക്ക് ​ക്ഷ​മി​ക്കാ​നും​ ​വ​യ്യ.​ "
അ​വ​ൻ​ ​പ​റ​യു​ന്ന​ത് ​എ​ന്തെ​ന്ന​റി​യ​ൻ​ ​വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​കാ​ത് ​കൂ​ർ​പ്പി​ച്ചു.
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY