SignIn
Kerala Kaumudi Online
Friday, 29 March 2024 1.34 PM IST

ഇന്ധനവില: ബസ് ഉടമകൾ നിൽപ്പു സമരം നടത്തി

bus

കോട്ടയം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾക്കു മുന്നിലും ഉടമകളുടെ വീടിനു മുന്നിലും നിൽപ്പു സമരം നടത്തി. ജില്ലയിലെ സമരം ജില്ലാ പ്രസിഡൻ്റ് ടി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്‌തു. സമരത്തിൽ ജീവനക്കാരും വ്യവസായവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന ആളുകളും കുടുംബസമേതം പങ്കെടുത്തു. ലിറ്ററിന് 93 രൂപയിലധികം നൽകി ഡീസൽ വാങ്ങി ബസ് സർവ്വീസ് നടത്തുക പ്രായോഗികമല്ലെന്ന് അസോസിയേഷൻ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് സുരേഷ് ടഷറർ ടി. യു ജോൺ വൈസ് പ്രസിഡന്റുമാരായ ജാക്‌സൺ സി ജോസഫ് , ഡാന്റിസ് അലക്‌സ് ജോയിന്റ് സെക്രട്ടറിമാരായ വിനോജ് കെ ജോർജ് , ജോണി ആന്റെണി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.