SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.52 AM IST

സൗജന്യ വാക്‌സിനേഷൻ അവതാളത്തിൽ

vacci

കോട്ടയം: തുടർച്ചയായി മൂന്നാം ദിവസവും ജില്ലയിൽ സൗജന്യ വാക്‌സിനേഷൻ നിലച്ചു. ഇതോടെ ജനം നെട്ടോട്ടത്തിലായി. കഴിഞ്ഞ ദിവസമാണ് ജില്ലയിൽ വാക്‌സിൻ എത്തിച്ചതായും വിതരണം പുനരാരംഭിക്കുന്നതായും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. ഇതിന്റെ പിറ്റേന്ന് 24 കേന്ദ്രങ്ങളിൽ വിതരണമുണ്ടായിരുന്നുവെന്നു പറയുന്നു. എന്നാൽ എത്ര ഡോസ് വിതരണം ചെയ്തെന്ന കൃത്യമായ കണക്ക് പുറത്തു വിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ലോക്ക് ഡൗണിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളിലൊന്നും വാക്‌സിൻ വിതരണം ചെയ്‌തിട്ടില്ല. എന്നാൽ, ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ സുലഭമാണുതാനും. ഈ സാഹചര്യത്തിലാണ് സൗജന്യമായുള്ള വാക്‌സിൻ വിതരണം നിർത്തിയത് ചോദ്യം ചെയ്യപ്പെടുന്നത്.

മിക്ക ദിവസവും വൈകിട്ട് ഏഴു മണിയ്ക്ക് ശേഷമാണ് വാക്‌സിൻ ബുക്കിംഗ് സ്വീകരിക്കുന്നത്. ബുക്ക് ചെയ്യുന്നതിന്റെ തലേന്ന് മാത്രമാണ് അറിയിപ്പ് വരുന്നത്. ഇതറിയാതെ സാധാരണക്കാരായ ആളുകൾ ബുക്കിംഗിനായി മൊബൈൽ ഫോണിൽ തപ്പി മടുക്കുകയാണ്. വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരക്കെ ആവശ്യം ഉയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.