കണ്ണൂർ:കോൺഗ്രസിന്റെ പഴയകാല നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങാൻ നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ.. സുധാകരൻ വീടുകളിലെത്തി.പി.ഗോപാലൻ, എൻ. രാമകൃഷ്ണൻ,കെ.പി. നൂറുദ്ദീൻ, പി.രാമകൃഷ്ണൻ ,കെ സുരേന്ദ്രൻ തുടങ്ങിയ മൺ മറഞ്ഞ നേതാക്കളുടെ കുടുംബാംഗങ്ങളെ കെ.പി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതിന് മുൻപേ കണ്ട് അനുഗ്രഹാശിസുകൾ തേടാനാണ് കെ.സുധാകരൻ എത്തിയത്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു..
മുൻ എം.എൽ എയും, ഡി.സി.സി പ്രസിഡന്റും സേവാദൾ ചെയർമാനു മായിരുന്ന പി ഗോപാലന്റെ അഴീക്കോട്ടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായും ആശയ വിനിമയം നടത്തുകയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളായ ടി.കെ അജിത്ത്, എം എൻ രവീന്ദ്രൻ എന്നിവർ ചേർന്ന് കെ. സുധാകരനെ സ്വീകരിച്ചു..
മുൻ മന്ത്രിയും മുൻ ഡി.സി.സി പ്രസിഡന്റും കെ. പി .സി .സി ജനറൽ സെക്രട്ടറിയുമായിരുന്ന എൻ. രാമകൃഷ്ണന്റെ വീട്ടിൽ കുടുംബാംഗങ്ങൾ ചേർന്ന് സ്വീകരിച്ചു.മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. പി. നൂറുദ്ദീന്റെ മകൾ ഹസീനയുടെ പാറക്കണ്ടിയിലെ വീട്ടിലെത്തുകയും നൂറുദ്ദീന്റെ പത്നി കെ .എം അസ്മയുമായി സംസാരിച്ചു..കെ .പി .സി. സി ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി പ്രസിഡന്റുമായ പി. രാമകൃഷ്ണന്റെ സഹധർമിണി ഷൈമലതയെ സന്ദർശിച്ചും നിയുക്ത കെ.പി.സി.സി പ്രസിഡന്റ് അനുഗ്രഹം തേടി പി.രാമകൃഷ്ണന്റെ കുടുംബാംഗങ്ങൾ പൂച്ചെണ്ട് നൽകിയാണ് സുധാകരനെ സ്വാഗതം ചെയ്തത്.
മുൻ ഡിസിസി പ്രസിഡന്റും ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും കെ .പി .സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്രന്റെ വസതിയിലെത്തിസഹധർമണി മോട്ടിൽ ശ്രീഷയെയും മകൾ ശ്രുതിയെയും കണ്ട് പ്രസിഡന്റായി ചുമതല ഏൽക്കുന്ന കാര്യം അറിയിക്കുകയും പഴയ കാല ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |