തിരുവനന്തപുരം: ടി.സി ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് അത് നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
ടി.സി. ഇല്ലെങ്കിലും ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പ്രവേശനം നൽകാം. ടി.സി. ലഭിക്കാത്ത കുട്ടികളുടെ യു.ഐ.ഡി അവർ ആഗ്രഹിക്കുന്ന സ്കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ചില അൺ എയ്ഡഡ് വിദ്യാലയങ്ങൾ ടി.സി നൽകുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
ചില അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ കൊവിഡ് കാലത്തും ഉയർന്ന ഫീസ് ഈടാക്കുന്നതായി പരാതിയുണ്ട്. സ്കൂൾ പ്രവർത്തിക്കാത്തപ്പോഴും കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയയുടെ ഫീസുകൾ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നു. കൊവിഡ് കാലമായതിനാൽ നല്ലൊരു ശതമാനം രക്ഷിതാക്കളും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് മാനേജ്മെന്റുകൾ മനസ്സിലാക്കണമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |