SignIn
Kerala Kaumudi Online
Thursday, 18 April 2024 7.56 AM IST

ഐ.ടി ജീവനക്കാർക്കായി രണ്ടു ലക്ഷം കോവിഷീൽഡ്

covishield

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് വാക്സിൻ നൽകുന്ന സംസ്ഥാനതല പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ടെക്‌നോപാർക്കിൽ വാക്സിനേഷൻ ക്യാമ്പ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് എംപ്ലോയീസ് കോ-ഓപ്പറേ​റ്റീവ് (ടെക്ക്) ഹോസ്പി​റ്റലിന്റെ മേൽനോട്ടത്തിലാണ് വാക്സിനേഷൻ. രണ്ടു ലക്ഷം കോവിഷീൽഡ് വാക്സിൻ പൂനെ സിറം ഇൻസ്​റ്റി​റ്റ്യൂട്ടിൽ നിന്ന് ടെക്ക് ഹോസ്പി​റ്റൽ നേരിട്ടു വാങ്ങി. പാർക്കിലെ എച്ച് ആൻഡ് ആർ ബ്ലോക്ക് സജ്ജീകരിച്ച ക്യാമ്പിൽ ഇന്നലെ കുത്തിവയ്പ്പ് ആരംഭിച്ചു. അടുത്ത ഘട്ടങ്ങളിലായി കൊച്ചി ഇൻഫോ പാർക്കിലും കോഴിക്കോട് സൈബർ പാർക്കിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് ഐ.ടി പാർക്സ് സി.ഇ.ഒ ജോൺ എം.തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVISHIELD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.