തിരുവല്ല : താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ അത്യാധുനിക ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മോഡ്യുലാർ ഓപ്പറേഷൻ തീയറ്റർ, രോഗീ പരിചരണത്തിനുള്ള സ്റ്റെപ്പ് ഡൗൺ ഐ.സി.യു., ഓട്ടോക്ലേവ് റൂം, മെഡിസിൻ സ്റ്റോർ, പേഷ്യന്റ് പ്രിപ്പറേഷൻ റൂം, ഡോക്ടർമാരുടേയും സ്റ്റാഫുകളുടേയും ചേഞ്ചിംഗ് റൂം, ഡ്യൂട്ടി റൂം, വെയിറ്റിംഗ് ഏരിയ, റിസപ്ഷൻ എന്നിവയാണ് തീയറ്റർ കോംപ്ലക്സിലുള്ളത്.
ഒരേസമയം രണ്ടുപേർക്ക് ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്ന രണ്ടു ഓപ്പറേഷൻ ടേബിളുകളാണു സജ്ജമാക്കുന്നത്. സ്റ്റെപ്പ് ഡൗൺ ഐ.സി.യുവിൽ നാലു കിടക്കകളുണ്ടാകും. ആധുനിക ഹെപ്പാ ഫിൽട്ടറുള്ള എയർ ഹാൻഡിലിംഗ് യൂണിറ്റ് ഉൾപ്പെടെയുള്ളവ ഇവിടെ സജ്ജമാക്കും. സങ്കീർണമായ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ ഇവിടെ ചെയ്യാൻ സാധിക്കും. അടുത്ത ഘട്ടത്തിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളും സജ്ജമാക്കും.
ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് :
6,800 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ
ചെലവിടുന്നത് : 57 ലക്ഷം
താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലാണ് ഒാപ്പറേഷൻ തീയേറ്റർ കോംപ്ളക്സ് നിർമ്മിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
വീണാ ജോർജ്ജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |