SignIn
Kerala Kaumudi Online
Friday, 29 March 2024 12.09 PM IST

ബാലവേല: 26 കുട്ടികളെ മോചിപ്പിച്ചു

bala

പത്തനംതിട്ട : ശിശു സംരക്ഷണ യൂണിറ്റ് മുഖേനെ ബാലവേല നിർമ്മാർജ്ജനം ചെയ്യുന്നതിനാവശ്യമായ പദ്ധതികൾ ജില്ലയിൽ തുടർന്നുവരുന്നു.
ബാലവേല ഫലപ്രദമായി തടയുന്നത് മാത്രമല്ല, ഇത്തരം കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സ്വീകരിക്കുന്നുണ്ട്. ജില്ലയിൽ ചില വ്യവസായ ശാലകളിലും ഹോട്ടലുകളും കുട്ടികളെ ജോലി ചെയ്യിച്ചത് തടയാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കൃത്യമായ നിയമ ബോധവത്കരണ പരിപാടികളിലൂടെ ജില്ലയിൽ ബാലവേല ഒരു പരിധിവരെ തടയാനും കഴിഞ്ഞു. ജില്ലയിൽ അധികമായി ബാലവേല നടന്നിരുന്നത് മണ്ഡലകാലത്ത് ശബരിമല കേന്ദ്രീകരിച്ചും കൺവെൻഷനുകൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ചാണ്. 2016 മുതൽ 26 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന പുനരധിവസിപ്പിച്ചിട്ടുണ്ട്.

ബാലവേല തടയാൻ ജില്ലാ ശിശു സംരക്ഷണ

യൂണിറ്റ് നൽകുന്ന സേവനങ്ങൾ

1. തൊഴിലുടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.

2. കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു.

3. തുടർ വിദ്യാഭ്യാസം ഉറപ്പാക്കി സംരക്ഷണം.

4. ജില്ലയ്ക്ക് പുറത്തുനിന്നുള്ള കുട്ടികൾക്ക് സ്വദേശത്ത് പുനരധിവാസം.

1098 എന്ന നമ്പറിൽ ചൈൽഡ് ലൈനിൽ ലഭിക്കുന്ന വിവരങ്ങളുടെയും തുടർ നടപടികൾ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്നു.

ബാലവേല ശ്രദ്ധയിൽപെട്ടാൽ 0468231 9998, 1098 എന്നീ നമ്പരുകളിലോ dcpupta@ gmail.com എന്ന മെയിൽ ഐഡിയിലോ അറിയിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.