പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 441 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്തിൽ നിന്ന് വന്നതും 440 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,10,329 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,02,939 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 632 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,04,417 ആണ്. ജില്ലക്കാരായ 5320 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കൊടുമൺ സ്വദേശി,
2) കുളനട സ്വദേശിനി (72),
3) നാറാണമ്മൂഴി സ്വദേശി (74),
4) തിരുവല്ല സ്വദേശി (72),
5) കടമ്പനാട് സ്വദേശി (75),
6) വെച്ചൂച്ചിറ സ്വദേശി (77) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |