തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ആഫീസർമാരിൽ നിന്ന് പ്രത്യേകം സമാഹരിച്ച പന്ത്രണ്ടു ലക്ഷം രൂപയുടെ ഡി ഡി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി. ജെ. സെബി എന്നിവർ ചേർന്ന് കൈമാറി. ഭാരവാഹികളായ ഡോ. എസ്. ഷൈൻ, ഡോ. എസ്. വൈ. ഷാജി ബോസ്, ഡോ. കെ.ജി. ആനന്ദ് എന്നിവർ പങ്കെടുത്തു, വകുപ്പിൽ നടപ്പിലാക്കേണ്ടുന്ന നൂതന പദ്ധതികളെ കുറിച്ചു അസോസിയേഷൻ തയ്യാറാക്കിയ വിഷൻ ആയുർവേദ എന്ന കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |