ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് സർക്കാർ.
എല്ലാ ഹിന്ദുക്കൾക്കും പൂജാരിമാരാകാമെന്നും താത്പര്യമുള്ള സ്ത്രീകൾക്ക് പരിശീലനം നൽകി ഒഴിവുള്ള ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി
പി.കെ. ശേഖർ ബാബു അറിയിച്ചു. ഉത്തരവ് ഉടൻ ഇറങ്ങും.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടൻ പരിശീലനം നൽകിത്തുടങ്ങും.
ഡി.എം.കെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് പരിശീലനം പൂർത്തിയാക്കിയ ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |