തിരുവനന്തപുരം: ലോക രക്തദാന ദിനത്തിന്റെ ഭാഗമായി സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക യുവജനപ്രസ്ഥാനം ബി ഫോർ യു എന്ന പദ്ധതിക്ക് രൂപം നൽകി. രക്തദാനത്തിന് സന്നദ്ധരായ യുവജനങ്ങളുടെ കൂട്ടായ്മ ആരംഭിച്ചു. കൊവിഡ് കാലഘട്ടത്തിൽ രക്തം ലഭ്യമാകുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് മഹായിടവക യൂത്ത് കോ ഓർഡിനേറ്റർ റവ.സജി എൻ സ്റ്റുവർട്ടും സെക്രട്ടറി എൻ.ആർ നിമേഷും അറിയിച്ചു. പദ്ധതി നാളെ രാവിലെ 10.30 ന് സി.എസ്.ഐ മോഡറേറ്ററും ദക്ഷിണ കേരള മഹായിടവക ബിഷപ്പുമായ റവ.എ. ധർമരാജ് റസാലം പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |