പെഷവാർ : യൂറോകപ്പ് മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണതിന് പിന്നാലെ കളിക്കളത്തിൽ നിന്നും വീണ്ടും അപകടവാർത്ത. ദക്ഷിണാഫിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലസിക്കാണ് പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ തലയ്ക്ക് പരിക്കേറ്റത്, ക്വായ്ട്ട ഗ്ലാഡിയേറ്റർസിന്റെ താരമായ ഡുപ്ലസിയും സഹതാരം മുഹമ്മദ് ഹസ്നനുമായി ഫീൽഡിംഗിനിടെ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ഡുപ്ലസിയെ ആശുപത്രിയിലേക്ക് മാറ്റി,
പെഷവാർ സാൽമിയുട ഇന്നിംഗിസിന്റെ ഏഴാം ഓവറിലായിരുന്നു അപകടം. മുഹമ്മദ് നവാസിന്റെ ബോൾ പെഷവാർ താരം ഡേവിഡ് മില്ലർ ബൗണ്ടറി ലൈനിലേക്ക് പായിച്ചു. ബൗണ്ടറി ലൈനിനടുത്ത് വച്ച് ബോളിനായി ചാടിയ ഡുപ്ലസിയുടെ തല സഹതാരം മുഹമ്മദ് ഹസ്നാന്റെ മുട്ടിലിടിച്ചാണ് അപകടമുണ്ടായത്.
Faf du Plessis has been taken to the hospital for tests. He collided with M Hasnain during tonight’s PSL game. Get well soon, Faf pic.twitter.com/jAs3kAJQ0r
— Sarang Bhalerao (@bhaleraosarang) June 12, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |