SignIn
Kerala Kaumudi Online
Thursday, 25 April 2024 7.03 AM IST

ടെക്സ്റ്റൈൽ തൊഴിലാളികളെ വേട്ടയാടുന്നു: എസ്.ടി.യു

textile

കോഴിക്കോട് : ടെക്സ്റ്റൈൽ തൊഴിലാളികളുടെ ലോക്ക്ഡൗൺ കാലത്തെ ശമ്പളം ഉൾപ്പെടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാതെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ വേട്ടയാടുകയാണെന്ന് എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള. ആറ് വർഷം മുമ്പ് അവസാനിച്ച ദീർഘകാല കരാർ പുനർനിശ്ചയിക്കാതെ സംസ്ഥാന സർക്കാർ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ എംപ്ലോയീസ് ഫെഡറേഷൻ (എസ്.ടി.യു.) സംസ്ഥാന കമ്മിറ്റി യോഗം ഓൺലൈൻ വഴി ഉദ്ഘടനം ചെയ്ത് അദ്ദേഹം പറഞ്ഞു. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ദിഖ് താനൂർ, ട്രഷറർ ഹംസ മുല്ലപ്പള്ളി, നിസാം കൊല്ലം ,എസ്. അനസ്, സി. അഷ്റഫ്, ടി.സി. അബൂബക്കർ ,ഒ. ഗോപാലകൃഷ്ണൻ, എം.കെ. സാജുമോൻ , പി.മൂസക്കുട്ടി, വി.പി.കുഞ്ഞാലി, എൻ.കെ. നാഷാദ്, പി.ഹനീഫ, കെ.സമദ്, പി.കെ.ഷംസീർ, കെ.അബ്ദുൽ മജീദ്, എൻ. അബൂബക്കർ സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEXTILES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.