റിയാദ്: സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയുൾപ്പെടെയുള്ള 20 രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് അവരവരുടെ നാട്ടിൽ നിന്നു കൊണ്ട് വിസ ഓൺലൈനായി പുതുക്കാനുള്ള സൗകര്യം ഒരുക്കി സൗദി വിദേശകാര്യ മന്ത്രാലയം. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റ് വിസകളാണ് നാട്ടില്‍ വച്ച് പുതുക്കാന്‍ അവസരമുള്ളത്. കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടാം.
ഇതിനായി ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പുതിയ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. യാത്ര മുടങ്ങിയവരുടെ റെഡിഡന്‍സ് വിസ, എക്സിറ്റ് ആന്റ് റീ-എന്‍ട്രി വിസ, വിസിറ്റ് വിസ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയതായി സൗദി നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനം സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |