കളിമൺകോർട്ടിലെ ഇതിഹാസ താരം സാക്ഷാൽ റാഫേൽ നദാലിനെ വീഴ്ത്തിയ നൊവാക്ക് ജോക്കോവിച്ചോ?
ഗ്രീസിൽ നിന്ന് ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ താരമെന്ന റെക്കാഡ് സ്വന്തമാക്കിയ സ്റ്രെഫാൻ സിറ്ര്സിപാസൊ? ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിലെ പുതിയ പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് ജോക്കോവിച്ചും സിറ്റ്സിപാസും തമ്മിലുള്ള ഫൈനൽ പോരാട്ടം.
കഴിഞ്ഞ ദിവസം നടന്ന മാരത്തോൺ സെമിയിൽ നദാലിനെ പിന്നിൽ നിന്ന് പൊരുതിക്കയറി തോൽപ്പിച്ചാണ് ജോക്കോ ഫൈനലുറപ്പിച്ചത്. സ്കോർ: 3-6, 6-3, 7-6,6-2.
സിറ്ര്സിപാസ് ജർമ്മൻ താരം സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-3, 6-3,4-6,4-6,6-3നാണ് സെമിയിൽ വീഴ്ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |