SignIn
Kerala Kaumudi Online
Thursday, 28 March 2024 10.42 PM IST

ലൗ എഫ് എം നാളെ  ഒ ടി ടി റിലീസിന്

a

അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ലൗ എഫ് എം നാളെ ഒ ടി ടി റിലീസിന്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ ശ്രീദേവ് കപ്പൂർ സംവിധാനം നിർവഹിക്കുന്നു. നേരത്തേ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വ്യത്യസ്തമായ പ്രണയം പറയുന്ന സിനിമയാണ്. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓർമ്മയായി മാറിയ റേഡിയോ ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തിൽ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മിൽ പുനർജനിക്കുകയാണ്.ജാനകി കൃഷ്ണൻ , മാളവിക മേനോൻ , എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാർ. . ജിനോ ജോൺ , സിനോജ് അങ്കമാലി, വിജിലേഷ്,നിർമ്മൽ പാലാഴി, ദേവൻ , മാമുക്കോയ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOVE FM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.