തിരുവനന്തപുരം:ആലത്തൂർ എം.പി രമ്യഹരിദാസിനെതിരെ ആലത്തൂർ ഗ്രാമപഞ്ചായത് മുൻപ്രസിഡന്റ് നടത്തിയ വധഭീഷണിയും അസഭ്യവർഷവും നിന്ദ്യവും ജനാധിപത്യമര്യാദകളുടെ നഗ്നമായ ലംഘനവുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് ഒരു ലോക്സഭാ അംഗത്തോട് അറപ്പുളവാക്കുന്ന അശ്ലീലപ്രയോഗവും ഭീഷണിയും നടത്താൻ പോലും തയാറായത് തുടർഭരണത്തിന്റെ അഹങ്കാരത്തിൽ നിന്നാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |