SignIn
Kerala Kaumudi Online
Thursday, 25 April 2024 9.41 AM IST

മരം മുറിക്കൽ: ബി.ജെ.പി നേതാക്കൾ സംഭവ സ്ഥലങ്ങൾ സന്ദർശിക്കും

bjp

തിരുവനന്തപുരം: മരം മുറിക്കെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നേതാക്കൾ ഇന്ന് സംഭവ സ്ഥലങ്ങൾ സന്ദർശിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്തനംത്തിട്ടയിലും ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തൃശൂരിലും സന്ദർശനം നടത്തും. ജനറൽ സെക്രട്ടറി എം.ടി. രമേശ് കാസർകോട്ടും വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ എറണാകുളം, ഇടുക്കി ജില്ലകളിലും സന്ദർശനം നടത്തും. 16ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ധർണ നടത്തും.
കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ 15ന് സംസ്ഥാന കോർകമ്മിറ്റി അംഗങ്ങൾ തിരുവനന്തപുരത്ത് സത്യഗ്രഹമിരിക്കും. 17ന് ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാനേതാക്കളും 18ന് മണ്ഡലം കേന്ദ്രങ്ങളിൽ മണ്ഡലം നേതാക്കളും സത്യഗ്രഹമിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.