ഇന്ത്യൻ എസ്.യു.വി വിപണിയിലെ മത്സരം കടുപ്പിക്കാൻ ഹ്യുണ്ടായ് അൽകാസറിന്റെ ബുക്കിംഗ് ആരംഭിച്ചു. വില പക്ഷേ പ്രഖ്യാപിച്ചിട്ടില്ല. പെട്രോൾ മാനുവലിന് 14.5 കി.മീയും ഓട്ടോമാറ്റിക്കിന് 14.2 കി.മീയുമാണ് മൈലേജ് വാഗ്ദാനം. ഡീസലിനാണെങ്കിൽ 20.4 കി.മീയും 18.1 കി.മീയും.
എം.ജി ഹെക്ടർ പ്ളസ്, മഹീന്ദ്ര എക്സ്.യു.വി 500, ടാറ്റാ സഫാരി തുടങ്ങിയവയുമായാകും അൽകാസർ ഏറ്റുമുട്ടുക. മൂന്ന് നിര സീറ്റുകളുമായി പെട്രോൾ, ഡീസൽ വെർഷനുകളുമായാണ് വരവ്. വില ജൂൺ 18ന് പുറത്തുവിടുമെന്നാണ് കമ്പനി അറിയിപ്പ്. 25,000 രൂപ നൽകിയാൽ ബുക്ക് ചെയ്യാം.
ആറ് വേരിയന്റുകളിൽ ലഭ്യമാകും. പ്രസ്റ്റീജ്, പ്രസ്റ്റീജ് (ഒ), പ്ളാറ്റിനം, പ്ളാറ്റിനം (ഒ), സിഗ്നേച്ചർ, സിഗ്നേച്ചർ (ഒ) എന്നിങ്ങിനെ. ഇതിൽ ഒ ഓട്ടോമാറ്റിക്കാണ്. ആറ് നിറങ്ങളിലുണ്ട്. സ്റ്റാറി നൈറ്റ് വൈറ്റ്, ഗ്രേ ഡ്യുവൽ ടോണുള്ളതാണ്.
സിഗ്നേച്ചർ മോഡലുകളിൽ ഫീച്ചറുകളുടെ പ്രളയമാണ്. 10.25 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്റ്റർ, ആൻഡ്രോയ്ഡ് ആട്ടോ, ആപ്പിൾ കാർപ്ളേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, ലൈൻ ചേഞ്ച് കാമറ, സൺറൂഫ്, ചൈൽഡ് സീറ്റ് മൗണ്ട്, വയർലസ് ഫോൺ ചാർജിംഗ് തുടങ്ങി...
2,760 വീൽ ബേസാണ് മറ്റൊരു പ്രത്യേകത. എലാൻട്രയുടെയും ടക്സന്റെയും 2.4 ലിറ്റർ എൻജിന്റെ കരുത്തുകൂടിയതാണ് പെട്രോൾ എൻജിൻ. ക്രേറ്റയുടെ ഫോർ സിലിണ്ടർ ടർബോ ചാർജ്ഡ് എൻജിൻ അതേപടിയാണ് ഡീസൽ മോഡലിൽ. രണ്ടും ആറ് സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് വെർഷനുകളുമുണ്ട്.
ആറ്, ഏഴ് സീറ്റുകളിൽ ലഭ്യമാണ്. ആറ് സീറ്ററിൽ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റാണ്. 7 സീറ്റിൽ രണ്ടാം നിര ബെഞ്ച് സീറ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |