ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) എൻജിനീയറിംഗ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മേയ് 28,29,30, ജൂൺ 10 തീയതികളിൽ ഓൺലൈനായാണ് വിവിധ ബിടെക് വിഷയങ്ങളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തിയത്. ഇന്ത്യയ്ക്കുപുറമെ 15 വിദേശരാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഈമാസം 21 മുതൽ ജൂലായ് 16വരെ നാലുഘട്ടങ്ങളിലായി കൗൺസലിംഗ് നടക്കും. ഒരുലക്ഷത്തിനുള്ളിൽ റാങ്ക് ഉള്ളവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. 1-20,000 റാങ്കുകാർക്ക് 21,22 തീയതികളിലും, 20,001- 45000 റാങ്കുകാർക്ക് 30, ജൂലായ് 1 തീയതികളിലും, 45,001- 70,000 റാങ്കുകാർക്ക് ജൂലായ് 8,9 തീയതികളിലും 70,001 - 1,00,000 റാങ്കുകാർക്ക് ജൂലായ് 15,16 തീയതികളിലുമാണ് കൗൺസലിംഗ്. ഒരുലക്ഷത്തിന് പുറത്തുള്ള റാങ്കുകാർക്ക് വി.ഐ.ടി ആന്ധ്രാപ്രദേശിലും വി.ഐ.ടി ഭോപ്പാലിലും അപേക്ഷിക്കാം. ക്ലാസുകൾ ആഗസ്റ്റിൽ ആരംഭിച്ചേക്കും. https://admissionresults.vit.ac.in/viteee എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.vit.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |