കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ജില്ലാ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 11 ന് തിരുവനന്തപുരം ജില്ലാ നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 ന് കൊല്ലം ജില്ലാനേതൃയോഗം ചേരും.
15 ന് പത്തനംതിട്ട, ആലപ്പുഴ, 16 ന് കോട്ടയം, എറണാകുളം, 17 ന് ഇടുക്കി, തൃശൂർ , 18 ന് പാലക്കാട്, മലപ്പുറം, 19 ന് കോഴിക്കോട്, കണ്ണൂർ, 21 ന് വയനാട്, കാസർകോട് ജില്ലകളിൽ യോഗം ചേരും. എല്ലാ യോഗത്തിലും സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കും. ഓൺലൈൻ വഴിയാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. നിലവിലെ ജില്ലാ ഭാരവാഹികൾക്കു പുറമേ പുതുതായി പാർട്ടിയിൽ ചേർന്ന നേതൃനിരയിലെ പ്രമുഖരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |