തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം 18 വരെ നീട്ടി. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അയൽപക്ക പഠനകേന്ദ്രങ്ങൾ ഉൾപ്പെടെ സജീവമാക്കി മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണിത്. ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും 14 മുതൽ 18വരെ വിക്ടേഴ്സിൽ ഉണ്ടാവുക. 21 മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.
പ്ലസ് ടു ക്ലാസുകൾ നേരത്തെ പ്രഖ്യാപിച്ചതുപോലെ ജൂൺ ഏഴ് മുതൽ 11വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തിൽ 14 മുതൽ 18വരെ പുനഃസംപ്രേഷണം ചെയ്യും. ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ദ്ധരുടെ സന്ദേശങ്ങളുമുണ്ടാകും. ക്ലാസുകളും സമയക്രമവും www.firstbell.kite.kerala.gov.in ൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |