നെയ്യാറ്റിൻകര: വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ കൊണ്ടുവന്ന ഒരു ലിറ്റർ ചാരായവുമായി രണ്ട് യുവാക്കൾ പിടിയിലായി. പുന്നക്കാട് പ്ലാവിള പുത്തൻവീട്ടിൽ അനൂപ് (27), സുഹൃത്തും പുന്നക്കാട് മേലേപുത്തൻ വീട്ടിൽ ശ്രീജിത്ത് (27) എന്നിവരാണ് പിടിയിലായത്. സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് നടന്ന വാഹന പരിശോധനയ്ക്കിടെ പുന്നക്കാടിന് സമീപത്തു വച്ചാണ് ചാരായവുമായി പ്രതികൾ അറസ്റ്റിലായത്. ചാരായം സ്വന്തം ആവശ്യത്തിനായി കൊണ്ടു വന്നതാണെന്നാണ് പറയുന്നുണ്ടെങ്കിലും ചാരായത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആദർശ്, ഗ്രേഡ് എസ്.ഐ ലാൽ, സി.പി.ഒമാരായ പ്രശാന്ത്, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |