പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പുരുഷ വിഭാഗം ഫൈനൽ പോരാട്ടത്തിനിടെ തനിക്ക് പിന്തുണ നൽകിയ കുട്ടി ആരാധകന് റാക്കറ്റ് സമ്മാനമായി നൽകി നൊവാക്ക് ജോക്കോവിച്ച്. ഗ്രീസിന്റെ സ്തെഫാനോസ് സിട്സിപ്പാസിനെതിരായ ഫൈനൽ മത്സരത്തിൽ ആദ്യ രണ്ട് സെറ്റുകൾ തോറ്റ് തോൽവി മുന്നിൽ കണ്ട തനിക്ക് എങ്ങനെ കളിക്കണമെന്ന നിർദ്ദേശങ്ങൾ വരെ ആ കുട്ടി നൽകിയിരുന്നെന്ന് മത്സരശേഷം ജോക്കോവിച്ച് മാദ്ധ്യമങ്ങളോടായി പറഞ്ഞു. 0-2 ന് ആദ്യ രണ്ട് സെറ്റുകൾക്ക് പിന്നിൽ നിന്ന ശേഷം 6-7 (6/8), 2-6, 6-3, 6-2, 6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ഗ്രീസ് താരം സിട്സിപ്പാസിനെ അടിയറവ് പറയിപ്പിച്ചത്.
നാല് മണിക്കൂർ 11 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിൽ കാണികൾ ഇരിക്കുന്ന ഭാഗത്തേക്ക് വന്ന ജോക്കോവിച്ച്, കുട്ടിയെ അടുത്തേക്ക് വിളിച്ച് റാക്കറ്റ് കൈമാറുകയായിരുന്നു.
The real winner of the French Open may be the kid who got the Djokovic racquet. Look at that reaction! pic.twitter.com/pbb9GfquMf
— USSportsbonus (@ussportsbonus) June 13, 2021
"ഞാൻ രണ്ട് സെറ്റുകൾക്ക് പിന്നിലായിരുന്നപ്പോൾ മുതൽ ആ കുട്ടി എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. എങ്ങോട്ടെല്ലാം സെർവ് ചെയ്യണമെന്നും സിട്സിപ്പാസിന്റെ ബാക്ക് ഹാൻഡ് നോക്കി ഷോട്ടുകൾ പായിക്കാനുമെല്ലാം അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ആ റാക്കറ്റ് ഏറ്റവും കൂടുതൽ അർഹിച്ചതും ആ പയ്യൻ ആണെന്ന് എനിക്ക് തോന്നി," മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ ജോക്കോവിച്ച് പറഞ്ഞു.
A gift to a great supporter 😄#RolandGarros | @DjokerNole pic.twitter.com/F04a5UDNQr
— Roland-Garros (@rolandgarros) June 13, 2021
ഈ വിജയത്തോടു കൂടി ജോക്കോവിച്ച് തന്റെ 19 ാം ഗ്രാൻഡ്സ്ലാം കിരീടമാണ് നേടിയത്. 52 വർഷങ്ങൾക്കു ശേഷം ഇരട്ട കരിയർ സ്ലാം നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടവും ജോക്കോവിച്ച് ഇതോടു കൂടി കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |