ഒരു മണിക്കൂർ ഇടവിട്ട് തൃശൂരിലേക്ക് സർവീസ്
പാലക്കാട്: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ദീർഘദൂര സർവീസുകളുമായി കെ.എസ്.ആർ.ടി.സി. പാലക്കാട് നിന്ന് തൃശൂരിലേക്ക് ഒരുമണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും. രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സർവീസ്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കും ഈ രീതിയിൽ ഒരു മണിക്കൂർ ഇടവിട്ട് സർവീസുണ്ട്. ഇതുകൂടാതെ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ഭാഗങ്ങളിലേക്കും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള സർവീസും ആനക്കട്ടിയിലേക്കുള്ള സർവീസും ഇന്നലെ മുതൽ പുനരാരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ സർവീസില്ല. ലോക് ഡൗൺ പിൻവലിച്ചാൽ എല്ലാ ദിവസവും സർവീസ് നടത്തും. നിലവിൽ നിന്ന് യാത്ര ചെയ്യാനുള്ള അനുമതിയില്ല. മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ ബസിൽ സീറ്റുണ്ടെങ്കിൽ യാത്ര ചെയ്യാം.
ടി.എ.ഉബൈദ്,
എ.ടി.ഒ, പാലക്കാട്
പാലക്കാട് നിന്നുള്ള സർവീസുകൾ
കോഴിക്കോട്
.രാവിലെ ഏഴിനും ഒമ്പതിനും രണ്ട് സർവീസ്
.ചിറ്റൂരിൽ നിന്ന് 6.45ന് യാത്ര തുടങ്ങി പാലക്കാട് എത്തുന്ന ബസ് എട്ടിന് കോഴിക്കോട്ടേക്ക് യാത്ര പുറപ്പെടും
തിരുവനന്തപുരം
.രാവിലെ 8.30 കോട്ടയം വഴി
.ഏഴിന് മണ്ണാർക്കാട് ഡിപ്പോയിൽ നിന്നെടുക്കുന്ന ബസ് എട്ടിന് പാലക്കാട് എത്തി, ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക്
.ചിറ്റൂരിൽ നിന്ന് 8.55ന് എടുക്കുന്ന ബസ് കൊല്ലങ്കോട്, തൃശൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്
കോട്ടയം
.രാവിലെ ആറിന് പാലക്കാട് നിന്ന് കോട്ടയത്തേക്ക്. ഉച്ചയ്ക്ക് ഒന്നിന് തിരികെ പാലക്കാട്ടേക്ക് എത്തുന്ന ബസ് 6.30ന് പാലക്കാട് ഡിപ്പോയിൽ എത്തും
എറണാകുളം
.രാവിലെ 5.45ന് ചിറ്റൂരിൽ നിന്ന് പുറപ്പെടും. 6.30ന് പാലക്കാട് എത്തി, തുടർന്ന് എറണാകുളത്തേക്ക്. എറണാകുളത്ത് നിന്ന് 12ന് തിരികെ വരുന്ന ബസ് 3.30ന് പാലക്കാട് എത്തും
ആനക്കട്ടി
.മണ്ണാർക്കാട് നിന്ന് 8.30ന് ആനക്കട്ടിയിലേക്ക്. വൈകീട്ട് 3.30ന് തിരിച്ചും സർവീസുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |